Protest | വിഴിഞ്ഞം സമരത്തിനെ 'വിദേശ പണമെന്ന' ചാപ്പ കുത്തി ഒതുക്കാൻ കഴിയുമോ?
Nov 2, 2022, 10:25 IST
ADVERTISEMENT
/ ഭാമനാവത്ത്
കണ്ണൂർ: (www.kvartha.com) വിഴിഞ്ഞം സമരത്തെ വിദേശ പണമെന്ന കാണാ കുരുക്കിൽപ്പെടുത്തി സർകാരും സിപിഎമും നടത്തുന്ന നീക്കം കേന്ദ്ര സർകാരിന്റെയും ബിജെപിയുടെയും പ്രീണനത്തിനാണെന്ന ആരോപണം ശക്തമാകുന്നു. ഒരു വിഭാഗം ക്രിസ്ത്രീയ വിഭാഗത്തിന്റെ പിന്തുണയോടെ മീൻ തൊഴിലാളികളും തീരദേശവാസികളും നടത്തിവരുന്ന സമരത്തിനെതിരെ ബിജെപി കേരളാ ഘടകം നേരത്തെ തന്നെ എതിർപ്പുമായി രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആപത് മിത്രമായ അദാനിക്കെതിരെ നടത്തുന്ന സമരം ദേശദ്രോഹപരമാണെന്നാണ് അവരുടെ ആരോപണം.
കേരളത്തിന്റെ വികസന കുതിച്ചു ചാട്ടത്തിന് കാരണമാകുന്ന പദ്ധതി ഉപേക്ഷിക്കാൻ കഴിയില്ലെന്നു സംസ്ഥാന തുറമുഖ മന്ത്രി അഹ്‌മദ് ദേവർകോവിലും പറഞ്ഞിട്ടുണ്ട്. എന്നാൽ വിഴിഞ്ഞം പദ്ധതിക്കെതിരെ ഉമ്മൻ ചാണ്ടി സർകാരിന്റെ കാലത്ത് അതിശക്തമായി എതിർത്ത സിപിഎം തന്നെയാണ് ഇപ്പോൾ പദ്ധതിയുടെ വക്താക്കളും പ്രയോജകരുമായി മുൻപോട്ടു വരുന്നത്. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കണമെന്നത് കേരളത്തിലെ സിപിഎമിനും ബിജെപിക്കും ഒരേ സ്വരമാണ്. അതിനായി ബിജെപി എതിർക്കുന്നവരെ ഒതുക്കുന്നതിനായി പുറത്തെടുക്കുന്ന രാജ്യദ്രോഹത്തിന്റെ കാർഡിറക്കി കളിക്കുകയാണ് സംസ്ഥാന സർകാരും സിപിഎമും.
പ്ലാച്ചിമടയിലും മുത്തങ്ങയിലും മാവൂരിലുമൊക്കെ ജനകീയ പ്രക്ഷോഭങ്ങളിൽ അത് പ്രത്യക്ഷത്തിൽ ബാധിക്കുന്നവർ മാത്രമല്ല, കേരളത്തിലെമ്പാടുമുള്ള സാമൂഹ്യ പ്രവർത്തകരും സാംസ്കാരിക സംഘടനകളും പങ്കെടുത്തിട്ടുണ്ട്. ആദിവാസി സമരങ്ങളിൽ ബിജെപിയുടെ സാന്നിധ്യവുമുണ്ടായിട്ടുണ്ട്. ജനകീയ സമരങ്ങൾ കൊടുമ്പിരി കൊള്ളുമ്പോൾ സമാനമനസ്കരുടെ പിന്തുണ തേടുന്നത് സ്വഭാവികമാണ്. എന്നാൽ ഇതൊക്കെ മഹാപരാധമായി കാണുകയാണ് സിപിഎമും ബിജെപിയും.
മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്യുന്നുവെന്ന പൊള്ളയായ ആരോപണങ്ങൾ കൊണ്ടു വിഴിഞ്ഞം തുറമുഖമെന്ന വികസന ഭീകരതയുടെ ആന്തരിക സത്യങ്ങൾ സ്വർണപാത്രം കൊണ്ടു മറച്ചുവെയ്ക്കാൻ കഴിയുമോയെന്ന കാര്യമാണ് പയറ്റുന്നത്. കൊട്ടിഘോഷിച്ചു വികസനത്തിന്റെ പേരിൽ പണിത കൊച്ചിയിലെ വല്ലാർപാടം കണ്ടയിനർ തുറമുഖത്തിന്റെ അവസ്ഥ ഇന്ന് എന്തായെന്ന് എല്ലാവരും ഓർക്കുന്നത് നന്നായിരിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകൻ ഡോ. ഡി സുരേന്ദ്രനാഥ് പറയുന്നു. ശ്രീലങ്കയുടെ തകർച്ചയ്ക്കു ഇടയാക്കിയ വികസന ഭ്രാന്തിന്റെ അതേ നേർകാഴ്ചയാണ് ഇവിടെയും കാണുന്നത്. വിഴിഞ്ഞമുണ്ടാക്കുന്ന പരിസ്ഥിതി ആഘാതങ്ങൾ യഥാർത്ഥത്തിൽ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
ശംഖുമുഖവും വേളിയുമൊക്കെ ഇന്ന് കടൽ ശോഷണത്തിന്റെ പിടിയിലാണ്. അദാനി തുറമുഖം നിർമിക്കുമ്പോൾ മീൻ തൊഴിലാളികളായ നൂറു കണക്കിനാളുകൾ കുടിയൊഴിക്കപ്പെടുന്നു. കടൽ ക്ഷോഭത്താൽ എത്ര മീൻ തൊഴിലാളികളാണ് തീരത്തിനടുത്തു വെച്ചു പോലും വള്ളങ്ങൾ മറിഞ്ഞ് മരിച്ചതെന്ന കണക്കുകൾ പോലും സർകാരിന്റെ കൈയ്യിലുണ്ടോയെന്നും ഡോ. ഡി.സുരേന്ദ്രനാഥ് ചോദിച്ചു. ചെറിയ മഴയിൽ കൊച്ചി മുങ്ങാൻ കാരണം വല്ലാർപാടമാണെങ്കിൽ തിരുവനന്തപുരത്തെ തീരദേശങ്ങളുടെ സർവോന്മുഖമായ നാശത്തിന് കാരണമാവുക വിഴിഞ്ഞമായിരിക്കുമെന്നും ഡോ. സുരേന്ദ്രനാഥ് ചുണ്ടിക്കാട്ടി.
വിഴിഞ്ഞം പദ്ധതിയാൽ സംഭവിക്കുന്ന തീരശോഷണം പഠിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് സർകാർ. മുതലപ്പൊഴി മീൻപിടുത്ത തുറമുഖത്ത് അപകടമുണ്ടാകുന്നത് ശാസ്ത്രീയമായി പഠിച്ച് അടിയന്തിരമായി റിപോർട് സമർപിക്കാൻ സെൻട്രൽ വാടർ ആൻഡ് പവർ റിസർച് സ്റ്റേഷനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വ്യക്തമായ പരിസ്ഥിതി ആഘാത സർവേ നടത്താതെ വിഴിഞ്ഞം പദ്ധതി അദാനിയെ ഏൽപ്പിച്ചത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യം ഉയരുന്നുണ്ട്. അതിന് മറുപടി പറയാൻ രണ്ടു പഠന റിപോർട് ചമയ്ക്കാൻ ആളുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും റിപോർട് അനുകൂലമായാലും പ്രതികൂലമായാലും പദ്ധതി നടപ്പിലാക്കുമെന്ന വാശിയാർക്കു വേണ്ടിയെന്ന ചോദ്യത്തിന്റെ ഉത്തരം രാഷ്ട്രീയ കേരളത്തിന്റെ ഇന്നത്തെ നേർചിത്രം തന്നെ നൽകും.

Keywaords: Fishermen protests against Adani's Vizhinjam port project, Kerala, Kannur, News, Top-Headlines, Protest, Government, BJP, Prime Minister, CPM, Politics.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.