ലക്ഷദ്വീപില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്താന്‍ കൈവശമുണ്ടായിരുന്ന ഡീസല്‍ വിറ്റ് പണം കണ്ടെത്തി

 


തിരുവനന്തപുരം: (www.kvartha.com 12.11.2019) ലക്ഷദ്വീപില്‍ മത്സ്യബന്ധ ബോട്ടിനൊപ്പം കുടുങ്ങിയ തൊഴിലാളികള്‍ നാട്ടിലെത്താന്‍ കൈവശമുണ്ടായിരുന്ന ഡീസല്‍ വിറ്റ് പണം കണ്ടെത്തി. മീന്‍ പിടിക്കാന്‍ കടലില്‍ പോയ തൊഴിലാളികള്‍ക്ക് മഹാ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് കിട്ടിയപ്പോള്‍ കപ്പല്‍ ലക്ഷദ്വീപ് തീരത്തടുപ്പിക്കുമ്പോള്‍ മണ്ണില്‍ പുതഞ്ഞു പോയതായിരുന്നു. തിരുവനന്തപുരം കൊല്ലങ്കോടിലെ പൂവാര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള 'അത്ഭുതമാത'യെന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ലക്ഷദ്വീപില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്താന്‍ കൈവശമുണ്ടായിരുന്ന ഡീസല്‍ വിറ്റ് പണം കണ്ടെത്തി

മത്സ്യ തൊഴിലാളികള്‍ എന്‍ഐഒടിയുടേയും ദ്വീപ് അഡ്മിനിസ്‌ട്രേഷന്റെയും സഹായത്തോടെ ബോട്ട് തിരികെ വെള്ളത്തിലിറക്കിയെങ്കിലും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ബോട്ടിന്റെ ഡെക്കില്‍ വെള്ളം കയറുന്ന സ്ഥിതിയുമുണ്ടായി. അതിനാല്‍ തിരികെ നാട്ടിലേക്ക് വരുമ്പോള്‍ നടുക്കടലില്‍ വച്ച് മത്സ്യബന്ധന ബോട്ട് മുങ്ങിപ്പോവാതിരിക്കാന്‍ വേണ്ടി അകമ്പടി ബോട്ട് വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇതിനായി ഒന്നരലക്ഷം രൂപയോളം ചെലവായിരുന്നു പ്രതീക്ഷിച്ചത്.

ലക്ഷദ്വീപില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്താന്‍ കൈവശമുണ്ടായിരുന്ന ഡീസല്‍ വിറ്റ് പണം കണ്ടെത്തി

എന്നാല്‍ ബോട്ട് തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്തത് മൂലം സഹായിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്ന്് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി. തുടര്‍ന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത നേതൃത്വവും തമിഴ്‌നാട് ഫിഷറീസ് കൊളച്ചല്‍ ഡിപ്പാര്‍ട്‌മെന്റിലെ എം ഡിയും മത്സ്യത്തൊഴിലാളികള്‍ക്ക് സഹായ ഹസ്തവുമായി രംഗത്തെത്തുകയായിരുന്നു.

നാട്ടിലെത്തിയ ശേഷം അകമ്പടി ബോട്ടിനുള്ള പണം നല്‍കാമെന്ന് ഇവര്‍ അറിയിച്ചെങ്കിലും കല്‍പ്പേനിയില്‍ നിന്ന് അകമ്പടി വരാന്‍ തയ്യാറായ ബോട്ടുകാര്‍ ദ്വീപില്‍ നിന്ന് തിരിക്കുന്ന മുന്‍പ് തന്നെ പണം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ബോട്ട് ജീവനക്കാര്‍ ദുരിതത്തിലായത്. ഇതോടെയാണ് കൈവശമുണ്ടായിരുന്ന ഡീസല്‍ ദ്വീപില്‍ തന്നെ വിറ്റ് പണം കണ്ടെത്താന്‍ തീരുമാനിച്ചത്.

ലക്ഷദ്വീപില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്താന്‍ കൈവശമുണ്ടായിരുന്ന ഡീസല്‍ വിറ്റ് പണം കണ്ടെത്തി

ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് കല്‍പ്പേനിയില്‍ നിന്ന് സംഘം നാട്ടിലേക്ക് പുറപ്പെട്ടത്. ഇവര്‍ വ്യാഴാഴ്ച രാവിലെയോടെ തമിഴ്‌നാട്ടിലെ പട്ടണം ഹാര്‍ബറില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.

കല്‍പ്പേനി ദ്വീപില്‍ നിന്ന് അകമ്പടി ബോട്ടുമായി കുടുങ്ങിക്കിടന്ന പത്ത് മത്സ്യത്തൊഴിലാളികളും നാട്ടിലേക്ക് തിരിച്ചു. ബോട്ടിനുള്ളിലേക്ക് കയറുന്ന കടല്‍ വെള്ളം അപ്പപ്പോള്‍ കോരി കളഞ്ഞാണ് നാട്ടിലേക്കുള്ള ഇവരുടെ യാത്ര.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Thiruvananthapuram, Fishermen, Lakshadweep, Storm, Ship, Fishermen Finds Money to Reach Home After Selling Diesel in Lakshdweep
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia