മല്‍സ്യതൊഴിലാളി കടാശ്വാസ ശുപാര്‍ശയില്‍ പണം അനുവദിക്കാത്തതില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

 


ADVERTISEMENT

ആലപ്പുഴ:(www.kvartha.com 06/02/2018) കടാശ്വാസ തുക ലഭ്യമാക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത രണ്ടു കേസുകളിലും കടാശ്വാസം അനുവദിച്ച 11 കേസുകളിലും തുക അനുവദിക്കാത്തതില്‍ ജോയിന്റ് രജിസ്ട്രാറോട് മല്‍സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ആലപ്പുഴയില്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ തെളിവെടുപ്പിലാണിത്. കമ്മിഷനംഗം കൂട്ടായി ബഷീര്‍ പങ്കെടുത്തു. ആലപ്പുഴ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടര്‍ വിവിധസഹകരണ ബാങ്കുകളുടെയും ദേശസാല്‍ക്യത ബാങ്കുകളുടെയും മാനേജര്‍മാര്‍ പരാതി സമര്‍പ്പിച്ച അപേക്ഷകരും പങ്കെടുത്തു.

കടാശ്വാസ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ അനുവദിച്ച കടാശ്വാസ തുക വായ്പ കണക്കില്‍ വരവ് വച്ചതിലും ബാങ്കുകള്‍ക്ക് ലഭിച്ച കടാശ്വാസ തുക വായ്പ കണക്കില്‍ ചേര്‍ക്കാത്തതിലും കടാശ്വാസ തുക ലഭിച്ചിട്ടും ഈടാധാരങ്ങള്‍ തിരികെ നല്കാത്തതിലും അമിത പലിശ ഈടാക്കിയതിലും നിര്‍ബന്ധിച്ച് വായ്പ പുതുക്കിയത് കാരണം അര്‍ഹതപ്പെട്ട കടാശ്വാസം തടയപ്പെട്ടതിലും തുടങ്ങിയ പരാതികള്‍ അദാലത്തില്‍ പരിഗണിച്ചു.

മല്‍സ്യതൊഴിലാളി കടാശ്വാസ ശുപാര്‍ശയില്‍ പണം അനുവദിക്കാത്തതില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

കൂടാതെ കടാശ്വാസം അനുവദിച്ചതില്‍ കൂടുതല്‍ വരുന്ന തിരിച്ചടക്കാനുള്ള മുതല്‍ സംഖ്യ സംബന്ധിച്ച് മത്സ്യത്തൊഴിലാളി കടാശ്വാസ നിയമത്തിലെ 9-ാം വകുപ്പനുസരിച്ച് പരസ്പര ധാരണയിലൂടെ തീര്‍പ്പാക്കാനും തീരുമാനമായി. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 89 കേസുകള്‍ അദാലത്തില്‍ പരിഗണിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആലപ്പുഴ ജില്ല സഹകരണ ബാങ്ക് പ്രതിനിധികള്‍ ഹാജരാകാത്തതിനാല്‍ 10 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.

കടാശ്വാസമായി ലഭിച്ച 53195 രൂപ മുതലിനത്തില്‍ വരവ് വെക്കാതെ പലിശയിലും പിഴപലിശയിലും വരവ് വച്ച രണ്ടു കേസുകളില്‍ മുതലിനത്തില്‍ വരവ് വച്ച് കണക്ക് തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്കി. ഹൗസിംഗ് സഹകരണ സംഘങ്ങള്‍ വഴി വായ്പയെടുത്തവരുടെ ആധാരം ഒരു മാസത്തിനകം തിരികെ നല്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

എട്ടു കേസുകളില്‍ 3,64,730 രൂപയുടെ കടാശ്വാസം അനുവദിച്ച് കമ്മീഷന്‍ ഉത്തരവിട്ടു. കടാശ്വാസം ശിപാര്‍ശ ചെയ്ത ശേഷം ബാങ്കിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വായ്പ കണക്ക് തീര്‍പ്പാക്കിയ മൂന്നു കേസുകളില്‍ റീഫണ്ട് അനുവദിച്ചു. മുതലിനത്തില്‍ വരവ് വെക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച കടാശ്വാസം പലിശയിനത്തിലും പിഴപ്പലിശയിനത്തിനും വരവ് വെച്ചതിനാല്‍ മുതലിനത്തില്‍ കൂടുതല്‍ ബാക്കി അടക്കാന്‍ വേണ്ടി പരാതിക്കാരനെക്കൊണ്ട് വീണ്ടും പുതിയ വായ്പ എടുപ്പിച്ച പാണാവള്ളി വനിത സഹകരണ ബാങ്കിന്റെ നടപടി തിരുത്താനും വായ്പ കണക്ക് ക്രമപ്രകാരമാക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

തറയില്‍കടവ് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നും എന്‍സിഡിസി, ഐ എഫ് ഡി എഫ് ഇനത്തില്‍ വായ്പയെടുത്ത 10 കേസുകളില്‍ സര്‍ക്കാര്‍ നേരിട്ട് കടാശ്വാസം അനുവദിച്ചതിനാല്‍ പരിഗണിച്ചില്ല. മത്സ്യത്തൊഴിലാളി കടാശ്വാസ നിയമം 9-ാം വകുപ്പ് പ്രകാരം തീര്‍പ്പാക്കിയ കോര്‍പ്പറേഷന്‍ ബാങ്ക്, ആലപ്പുഴ ബ്രാഞ്ചിന്റെ ഒരു കേസില്‍ കടാശ്വാസമായി 2016-ല്‍ സര്‍ക്കാര്‍ അനുവദിച്ച 75000 രൂപയും പലിശയും വരവ് വെക്കാതെ ബാങ്ക് അധിക തുക ഈടാക്കാന്‍ കോടതി നടപടികള്‍ സ്വീകരിച്ചതില്‍ കമ്മീഷന്‍ അതൃപ്തി പ്രകടിപ്പിച്ചു.

കേസ് പിന്‍വലിച്ച് വായ്പ കണക്ക് അവസാനിപ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കമ്മീഷന്റെ മുന്‍ ഉത്തരവ് പ്രകാരം നടപടി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അഞ്ചു കേസുകളില്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് ഒരു മാസം കൂടി സമയം അനുവദിച്ചു.

പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്ത ഏഴു കേസുകള്‍ കമ്മീഷന്റെ സമ്പൂര്‍ണ്ണ യോഗത്തിന്റെ തീരുമാനത്തിന് വിടാന്‍ തീരുമാനിച്ചു. കേരള ഭവന നിര്‍മ്മാണ ബോര്‍ഡ് ആലപ്പുഴ ഡിവിഷനില്‍ നിന്നും വായ്പ എടുത്ത ഒരു കേസില്‍ കടാശ്വാസ തുക ലഭിച്ചിട്ടും ഈട് പ്രമാണം തിരികെ നല്കിയില്ല എന്ന പരാതിയില്‍ ആധാരം തിരികെ നല്കാന്‍ നിര്‍ദ്ദേശിച്ചു.

നിയമ പ്രകാരം കമ്മീഷന്‍ നല്കിയ ഉത്തരവ് പാലിച്ചില്ലെങ്കില്‍ പലിശ സഹിതം കടാശ്വാസമായി വാങ്ങിയ തുക സര്‍ക്കാരിന് തിരിച്ചടക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 30 പുതിയ പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Alappuzha, Kerala, Fishermen, Complaint, Bank, Interest, Loan, Fisherman loan issue;Commission  wanted report 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia