Obituary | മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് യുവാവിന് ദാരുണാന്ത്യം
Aug 16, 2024, 21:19 IST
Photo: Arranged
ADVERTISEMENT
മൃതദേഹം എടക്കാട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി.
കണ്ണൂര്‍: (KVARTHA) മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് യുവാവിന് ദാരുണാന്ത്യം. എടക്കാട് മുഴപ്പിലങ്ങാട് പാച്ചക്കരയിലെ സൗദ മന്‍സിലില്‍ പി അനസാണ് (38) മത്സ്യബന്ധനത്തിനിടയില്‍ അബദ്ധത്തില്‍ കടലില്‍ വീണു മരിച്ചത്. മൃതദ്ദേഹം എടക്കാട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി.
ഹുസൈന്‍- സെക്കിന ദമ്പതികളുടെ മകനാണ്. ഭാര്യ: റുഹിന. മക്കള്‍: യാസിന്‍, ആഇശ. സഹോദരങ്ങള്‍. താഹ, നവാസ്. സൗദത്ത്. ഖബറടക്കം ശനിയാഴ്ച മണപ്പുറം പള്ളിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
#fishingaccident #kerala #kannurnews #tragedy #rip
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
