'കടം കൊടുത്ത പണം തിരിച്ചു ചോദിച്ച വൈരാഗ്യത്തില്‍ മത്സ്യത്തൊഴിലാളിയായ യുവാവിനെ അഞ്ചംഗ സംഘം വെട്ടിപ്പരിക്കേല്‍പിച്ചു'
Mar 14, 2022, 18:03 IST
കണ്ണൂര്‍): (www.kvartha.com 13.03.2022) കടം കൊടുത്ത പണം തിരിച്ചു ചോദിച്ച വൈരാഗ്യത്തില്‍ മത്സ്യത്തൊഴിലാളിയായ യുവാവിനെ അഞ്ചംഗ സംഘം വെട്ടിപ്പരിക്കേല്‍പിച്ചതായി പൊലീസ്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ബര്‍ണശേരിയില്‍ താമസക്കാരനായ ആയിക്കരയിലെ മത്സ്യത്തൊഴിലാളിയും കൊല്ലം സ്വദേശിയുമായ വില്‍ഫ്രഡി (45) നെയാണ് അഞ്ചംഗ സംഘം വെട്ടിപ്പരിക്കേല്‍പിച്ചതെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിനു പിന്നില്‍ ബര്‍ണശേരി സ്വദേശികളായ അതുല്‍ ജോണ്‍, രഞ്ജിത്ത്, നിഖില്‍, അലോഷി, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവരാണെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
അതുല്‍ ജോണിന് വില്‍ഫ്രഡ് പണം കടം കൊടുത്തിരുന്നു. കഴിഞ്ഞ ദിവസം ഈ പണം തിരികെ നല്‍കണമെന്ന് വില്‍ഫ്രഡ് അതുലിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇതേചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.
ഇതിന്റെ വൈരാഗ്യത്തിലാണ് അതുല്‍ സുഹൃത്തുക്കളുമായെത്തി വില്‍ഫ്രഡിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നാണ് പരാതി. പരിക്കേറ്റ വില്‍ഫ്രഡ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചുപേരും ബര്‍ണശേരി കേന്ദ്രീകരിച്ചുള്ള അക്രമികളുടെ ക്വട്ടേഷന്‍ സംഘത്തിലുള്‍പെട്ടവരാണെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. വില്‍ഫ്രഡിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Keywords: Fisherman Attacked in Kannur, Kannur, News, Local News, Attack, Injured, Hospital, Treatment, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.