സംസ്ഥാനത്തെ ആദ്യത്തെ പൊമ്പാനോ ഹാചറി ഫിഷറീസ് മന്ത്രി സന്ദര്‍ശിച്ചു

 


തൃശൂർ: (www.kvartha.com 16.09.2021) സംസ്ഥാനത്തെ ആദ്യത്തെ പൊമ്പാനോ ഹാചറിയായ (വറ്റ മത്സ്യം) അഴീക്കോട് പൊമ്പാനോ ഹാചറി സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു. ഹാചറിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അദ്ദേഹം ഫിഷറീസ് മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും കടല്‍ മത്സ്യകുഞ്ഞുങ്ങളുടെയും വനാമി ചെമ്മീന്‍ അടക്കമുള്ളവയുടെയും വിത്തുല്‍പാദനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.

  സംസ്ഥാനത്തെ ആദ്യത്തെ പൊമ്പാനോ ഹാചറി ഫിഷറീസ് മന്ത്രി സന്ദര്‍ശിച്ചു

കടല്‍, കായല്‍ ജലത്തില്‍ ഒരു പോലെ വളര്‍ത്തിയെടുക്കാവുന്നതും കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നതുമായ മീൻ ഇനമാണ് പൊമ്പാനോ. അഴീക്കോട് ചെമ്മീന്‍ വിത്തുല്‍പാദന കേന്ദ്രത്തിനോട് ചേര്‍ന്നുള്ള പൊമ്പാനോ ഹാചറി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ 2.4 കോടി രൂപ ചെലവഴിച്ച് 2020 ഒക്ടോബര്‍ മൂന്നിനാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
 
സംസ്ഥാനത്തെ ആദ്യത്തെ പൊമ്പാനോ ഹാചറി ഫിഷറീസ് മന്ത്രി സന്ദര്‍ശിച്ചു



സംസ്ഥാനത്തെ ആദ്യത്തെ പൊമ്പാനോ ഹാചറി ഫിഷറീസ് മന്ത്രി സന്ദര്‍ശിച്ചു


അത്യാധുനിക രീതിയിലുള്ള ലബോറടറികളും ഇവിടെയുണ്ട്. വര്‍ഷത്തില്‍ 50 ലക്ഷം മീൻ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന വിധമാണ് ഇതിന്റെ പ്രവര്‍ത്തനം.


 Keywords:  Kerala,Thrissur,News,Minister,Visit,fish,Fisheries Minister visited first Pompano Hatchery in state 



 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia