Fiscal Crisis | അനുവദിച്ച കടമെല്ലാമെടുത്തു, രണ്ടാം പിണറായി സര്‍കാര്‍ നേരിടാന്‍ പോകുന്നത് പഞ്ഞമാസം; ധൂര്‍ത്തിന് വേണ്ടേ കടിഞ്ഞാണ്‍?

 


ADVERTISEMENT

-ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA) പണ്ടത്തെ കാരണവന്‍മാര്‍ പറഞ്ഞിരുന്ന ഒരു ചൊല്ലുണ്ട്, പത്തായത്തിലുളള വിത്തുകുത്തി ഉണ്ണരുതെന്ന്. കേരളത്തിലെ ധനമന്ത്രിക്ക് ഇതിന്റ പൊരുള്‍ അറിയാത്തതാണെന്നു തോന്നുന്നില്ല. അറിഞ്ഞിട്ടും മറ്റാരെയെക്കൊയോ പഴിചാരി രക്ഷപ്പെടാനുളള വിഫലശ്രമമാണ് നടത്തുന്നത്. അത്യന്തം ഭീകരമാണ് കേരളത്തിന്റെ സാമ്പത്തികാവസ്ഥയെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അത്രകണ്ടു ഭീകരമാണ് അവസ്ഥ. ഇക്കാര്യം നാട്ടിലെ സാധാരണക്കാരനു കൂടി അറിയാം. സര്‍കാരിന്റെ കയ്യില്‍ നയാപൈസയില്ലെന്നു ഉദ്യോഗസ്ഥന്‍മാരും അടക്കംപറയാന്‍ തുടങ്ങിയിട്ടു കാലമേറെയായി.
     
Fiscal Crisis | അനുവദിച്ച കടമെല്ലാമെടുത്തു, രണ്ടാം പിണറായി സര്‍കാര്‍ നേരിടാന്‍ പോകുന്നത് പഞ്ഞമാസം; ധൂര്‍ത്തിന് വേണ്ടേ കടിഞ്ഞാണ്‍?

എന്നാല്‍ കടംവാങ്ങിയും വികസനപ്രവര്‍ത്തനം നടത്തുകയെന്നാണ് സര്‍കാരിന്റെ പോളിസി. കടമായി എടുക്കുന്ന കോടികള്‍ മുഴുവന്‍ ഭൂരിഭാഗവും ശമ്പളവും പെന്‍ഷനും കൊടുത്തുതീര്‍ക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനിടെയാണ് സര്‍കാരിന്റെ ധൂര്‍ത്തും ആഡംബരവും. ഇതു ട്രഷറി അടച്ചിടേണ്ട ഗതികേടിലേക്ക് സംസ്ഥാനത്തെ എത്തിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കേരളീയത്തിനും നവകേരളസദസിനുമായി പിണറായി സര്‍കാര്‍ ചിലവഴിക്കുന്നത് ഇരുപത്തിയൊന്നു കോടിയിലേറെയാണ്.

യഥാര്‍ത്ഥ കണക്കുകള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതെയുളളൂ. മുഖ്യമന്ത്രിയുടെ പേരില്‍ ടെനീസ് ടൂര്‍ണമെന്റുള്‍പെടെയുളള ഭാരിച്ച ചിലവുകളൊക്കെ പൂച്ച പെറ്റുകിടക്കുന്ന സര്‍കാര്‍ ഖജാനവ് കണ്ടാണെന്നതാണ് വിചിത്രം. ഗുരുതര സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട സാഹചര്യത്തിലാണ് രണ്ടാം പിണറായി സര്‍കാരിന്റെ ധൂര്‍ത്തടിക്കലെന്നത് വെറും പ്രതിപക്ഷ ആരോപണം മാത്രമായി തളളിക്കളയാന്‍ കഴിയില്ല.

കേന്ദ്രം ഇതുവരെ അനുവദിച്ചുളള കടമെല്ലാം കേരളം എടുത്ത് കഴിഞ്ഞു. വരാനിരിക്കുന്നത് പഞ്ഞമാസമാണ്. വായ്പയ്ക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുകയോ സംസ്ഥാന സര്‍കാര്‍ സ്വന്തമായി പണം കണ്ടെത്തുകയോ ചെയ്തില്ലെങ്കില്‍ ഇനിയുളള മാസങ്ങളില്‍ പ്രതിസന്ധി അതിരൂക്ഷമായോക്കാം. ഡിസംബര്‍ വരെ 21,852 കോടിയാണ് റിസര്‍വ് ബാങ്ക് വഴി കടപത്രങ്ങളിലൂടെ വായ്പയെടുക്കാന്‍ കേന്ദ്രം അനുവദിച്ചത്. കഴിഞ്ഞ ദിവസം ആയിരംകോടി രൂപയുടെ കടപത്രങ്ങള്‍ കൂടി പുറപ്പെടുവിപ്പിച്ചതോടെ 21,800 കോടിരൂപയായി. ഇനിശേഷിക്കുന്ന 52- കോടിയാണെന്ന് സര്‍കാര്‍ വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
         
Fiscal Crisis | അനുവദിച്ച കടമെല്ലാമെടുത്തു, രണ്ടാം പിണറായി സര്‍കാര്‍ നേരിടാന്‍ പോകുന്നത് പഞ്ഞമാസം; ധൂര്‍ത്തിന് വേണ്ടേ കടിഞ്ഞാണ്‍?

ഡിസംബറിനു ശേഷം ഇതുവരെയുളളകണക്കുകള്‍ വിലയിരുത്തിയാണ് ഇനി എത്ര വായ്പ അനുവദിക്കണമെന്നത് കേന്ദ്രം തീരുമാനിക്കുക. കിഫ്ബിക്കും ക്ഷേമപെന്‍ഷന്‍ കംപനിക്കുമായി എടുത്ത വായ്പകള്‍ പൊതുകടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതാണ് സംസ്ഥാനത്തിന്റെ കടപരിധി കേന്ദ്രം വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്ന് ശതമാനമാണ് സംസ്ഥാനത്തിന് വായ്പയെടുക്കാവുന്നത്. ഒരു ശതമാനം കൂടി അധികം അനുവദിച്ചാല്‍ കേരളത്തിന് 4500 കോടികൂടി എടുക്കാനാവാം. എന്നാല്‍ ഈ ആവശ്യം നേരത്തെ സംസ്ഥാന ധനമന്ത്രി ഉന്നയിച്ചിരുന്നുവെങ്കിലും കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ തളളിക്കളയുകയായിരുന്നു.

ഇപ്പോള്‍ തന്നെ ഗവ. കരാറുകള്‍ക്ക് കോടികള്‍ കുടിശിക കൊടുക്കാനുണ്ട്. ക്ഷേമപെന്‍ഷനും രണ്ടുമാസമായി മുടങ്ങികിടക്കുന്നു. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയതിന് കോടതിയുടെ ഇടപെടലുമുണ്ടായി. നെല്‍സംഭരണ വകയില്‍ കര്‍ഷകര്‍ക്കും പണം കൊടുക്കാനുണ്ട്. ഉച്ചക്കഞ്ഞിയുടെ തുക ഉള്‍പെടെ സകലതും മുടങ്ങികിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് വരുന്ന സാമ്പത്തികവര്‍ഷം എങ്ങനെ രണ്ടാം പിണറായി സര്‍കാര്‍ മുന്‍പോട്ടുപോകുമെന്ന ചോദ്യം ഉയരുന്നത്.

Keywords: Nava Kerala Sadas, LDF Govt, Pinarayi Vijayan, Ministers, CPM, Kerala News, Kannur News, Politics, Political News, Kerala Politics, Kerala's Fiscal Crisis.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia