പ്രശസ്തരെ പ്രതിമകളാക്കുന്നു; മെഴുക് പ്രതിമാ മ്യൂസിയം കൊച്ചിയില്‍
Nov 25, 2014, 13:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 25.11.2014 ) പ്രസിദ്ധരെ പ്രതിമകളാക്കി കേരളത്തിലെ ആദ്യത്തെ മെഴുക് പ്രതിമാ മ്യൂസിയം കൊച്ചിയില്‍. ഇതിന് മുന്നോടിയായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രതിമ ആദ്യം അനാഛാദനം ചെയ്തു. വി.എസിന്റെ അതേ അളവില്‍ നിര്‍മിച്ച പ്രതിമയ്ക്ക് 40 കിലോയോളം ഭാരം വരും.
പ്രശസ്ത മെഴുക് പ്രതിമാ ശില്‍പ്പി സുനില്‍ കണ്ടല്ലൂരിന്റെ പൂനെയിലെ സെലിബ്രിറ്റി മ്യൂസിയത്തിന്റെ ശാഖയാണ് കൊച്ചി മറൈന്‍ഡ്രൈവില്‍ ആരംഭിക്കുന്നത്. അന്തര്‍ ദേശീയനിലവാരത്തില്‍ 25,000 സ്‌ക്വയര്‍ഫീറ്റില്‍ നിര്‍മിക്കുന്ന മ്യൂസിയത്തില്‍ ആദ്യം 60 മോഡലുകളാണ് ഉണ്ടാവുക.
കെ. കരുണാകരന്‍, ഇ.കെ നായനാര്‍, ഉമ്മന്‍ചാണ്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കന്‍മ്മാരുടെയും അയ്യന്‍കാളി, ശ്രീനാരായണഗുരു തുടങ്ങി സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും മെഴുക് രൂപങ്ങള്‍ക്കൊപ്പം വെള്ളാപ്പള്ളി നടേശന്‍, ബോളിവുഡ് താരങ്ങളായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്് ജാക്കി ഷെറോഫ്, ശ്രേയശര, രവീണ ടണ്ടന്‍, ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ്, ഇറാഖ്്് മുന്‍പ്രസിഡന്റ് സദ്ദാംഹുസൈന്‍ എന്നിവരുമുണ്ട്. ഡിസംബര്‍ 20ന് മുമ്പായി കൊച്ചിയിലെ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറുകൊടുക്കാനാണ് സെലിബ്രിറ്റി വാക്‌സ് മ്യൂസിയം പ്രവര്‍ത്തകര്‍ ലക്ഷ്യമിടുത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ മൂന്നിന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ ബെയ്ചുംങ് ബൂട്ടിയയുടെ മെഴുക് പ്രതിമയും അനാച്ഛാദനം ചെയ്യും. മെഴുകില്‍ ഒരു മോഡല്‍ നിര്‍മിക്കാന്‍ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയാണ് ചെലവ്. അടിസ്ഥാന നിര്‍മാണത്തിന് മെഴുകാണ് ഉപയോഗിക്കുന്നതെങ്കിലും പ്ലാസ്റ്റര്‍ ഓഫ് പാരിസ്, മുടി, പെയിന്റ് എന്നിവയും നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്.
Keywords : First, Wax statue, In Kochi, VS, Weight, First wax statue museum in Kochi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

