ആദ്യവിജയം പേരാമ്പ്രയില്‍; മന്ത്രി ടി പി രാമകൃഷ്ണന്‍ 5,033 വോടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു

 


പേരാമ്പ്ര: (www.kvartha.com 02.05.2021) സംസ്ഥാനത്ത് ഇടത് തരംഗം പ്രകടമാകുമ്പോള്‍ ആദ്യ ജയവും എല്‍ഡിഎഫിന്. പേരാമ്പ്രയില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ വിജയിച്ചു. 5,033 വോടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. സീറ്റ് നിലയില്‍ കേവല ഭൂരിപക്ഷം കടന്ന് ഇടതു മുന്നണി. നാല് റൗന്‍ഡ് വോടെണ്ണല്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. 91 സീറ്റില്‍ എല്‍ഡിഎഫും 46 ല്‍ യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ കെ ശൈലജ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖര്‍ മുന്നിലാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലായില്‍ ജോസ് കെ മാണിയെ മാണി സി കാപ്പന്‍ പിന്നിലാക്കി. മന്ത്രിമാരായ ടിപി രാമകൃഷ്ണന്‍ പേരാമ്പ്രയിലും കെടി ജലീല്‍ തവനൂരിലും പിന്നിലാണ്. ആദ്യവിജയം പേരാമ്പ്രയില്‍; മന്ത്രി ടി പി രാമകൃഷ്ണന്‍ 5,033 വോടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു
ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട്ട് ഇ ശ്രീധരനും തൃശൂരില്‍ സുരേഷ് ഗോപിയും മുന്നിലാണ്. ഒരു ഘട്ടത്തില്‍ ചാത്തന്നൂരിലും ബിജെപിക്ക് ലീഡ് നേടാനായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും പിന്നിലാണ്.

യുഡിഎഫിന്റെ കോട്ടയായ കോട്ടയം ജില്ലയില്‍ പല സീറ്റുകളിലും എല്‍ഡിഎഫ് മുന്നേറുകയാണ്. കേരള കോണ്‍ഗ്രസ് എമിന്റെ വരവ് ഇടതുമുന്നണിക്കു ഗുണം ചെയ്തുവെന്നാണ് ആദ്യസൂചനകള്‍ വ്യക്തമാക്കുന്നത്. പൂഞ്ഞാറില്‍ പിസി ജോര്‍ജ് നിലവില്‍ മൂന്നാം സ്ഥാനത്താണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് മുന്നില്‍.

വടകരയില്‍ കെകെ രമ മുന്നിലാണ്. സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു വിട്ടുകൊടുക്കുന്നതിനിരെ സിപിഎം അണികളുടെ പ്രതിഷേധമുയര്‍ന്ന കുറ്റ്യാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപി കുഞ്ഞമ്മദ് കുട്ടിയാണു മുന്നില്‍. തൃത്താലപ്പോരാട്ടത്തില്‍ വിടി ബല്‍റാമും കളമശേരിയില്‍ പി രാജീവുമാണു മുന്നില്‍.

രാവിലെ എട്ടിനു തന്നെ പോസ്റ്റല്‍ വോടുകള്‍ എണ്ണിത്തുടങ്ങിയിരുന്നു. പല മണ്ഡലങ്ങളിലും എട്ടരയോടെ വോടിങ് യന്ത്രങ്ങളിലെ വോടെണ്ണുന്നത് ആരംഭിച്ചു.

Keywords:  First victory in Perambra; Minister TP Ramakrishnan won, Kozhikode, News, Politics, Assembly-Election-2021, Result, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia