First Malayali | അന്റാര്‍ടികയിലെ മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ ആദ്യ മലയാളിയായി പത്തനംതിട്ട സ്വദേശി ശൈഖ് ഹസന്‍ ഖാന്‍; ഇച്ഛാശക്തി പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി
Dec 18, 2023, 14:04 IST
തിരുവനന്തപുരം: (KVARTHA) അന്റാര്‍ടികയിലെ മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ ആദ്യ മലയാളി ശൈഖ് ഹസന്‍ ഖാന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രടേറിയറ്റിലെ ധനകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥന്‍ കൂടിയായ അദ്ദേഹത്തിന്റെ നേട്ടം കേരളത്തിന്റെ യശസ് വാനോളമുയര്‍ത്തുന്നതാണെന്ന് മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. പത്തനംതിട്ട സ്വദേശിയാണ് ശൈഖ് ഹസന്‍ ഖാന്‍.
ക്ലേശകരമായ പര്‍വ്വതാരോഹണ ദൗത്യത്തില്‍ ഏര്‍പെട്ടിരിക്കുന്ന ശൈഖ് ഹസന്‍ ഖാന്റെ ഇച്ഛാശക്തി പ്രശംസനീയമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന് എല്ലാ ആശംസകളും നേര്‍ന്നു. കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഏഴ് വന്‍കരകളിലെയും ഉയരം കൂടിയ കൊടുമുടികള്‍ കയറുന്ന പര്യവേഷണ ദൗത്യത്തിലാണ് ശൈഖ് ഹസന്‍ ഖാന്‍. ഇതിന്റെ ഭാഗമായി അദ്ദേഹം കീഴടക്കുന്ന അഞ്ചാമത്തെ കൊടുമുടിയാണ് മൗണ്ട് വിന്‍സണ്‍.
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പൂര്‍ണരൂപം:
ലോകത്തിനു മുന്നില്‍ കേരളത്തിന്റെ യശസ്സ് വാനോളമുയര്‍ത്തി അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ പത്തനംതിട്ടയില്‍ നിന്നുള്ള ഷെയ്ഖ് ഹസ്സന്‍ ഖാന് അഭിനന്ദനങ്ങള്‍. മൗണ്ട് വിന്‍സണ്‍ കൊടുമുടി കയറുന്ന ആദ്യ മലയാളിയാണ് സെക്രട്ടറിയറ്റിലെ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥനായ ഷെയ്ഖ് ഹസ്സന്‍.
കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് ലോകമെങ്ങും അവബോധം സൃഷ്ടിക്കാനും അതുണ്ടാക്കുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ചകളുയര്‍ത്തിക്കൊണ്ടുവരാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം ഏഴു വന്‍കരകളിലെയും ഉയരം കൂടിയ കൊടുമുടികള്‍ കയറുന്ന പര്യവേഷണദൗത്യത്തിലാണ്. ഇങ്ങനെ ഷെയ്ഖ് ഹസ്സന്‍ ഖാന്‍ കീഴടക്കുന്ന അഞ്ചാമത്തെ കൊടുമുടിയാണ് മൗണ്ട് വിന്‍സണ്‍. കാലാവസ്ഥാ വ്യതിയാനത്തെ പറ്റി ലോകമെങ്ങും ചര്‍ച്ചകളുയര്‍ത്താനായി ക്ലേശകരമായ പര്‍വ്വതാരോഹണ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഷെയ്ഖ് ഹസ്സന്‍ ഖാന്റെ ഇച്ഛാശക്തി പ്രശംസനീയമാണ്. അദ്ദേഹത്തിന്റെ ഈ പര്യവേഷണശ്രമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

Keywords: News, Kerala, Kerala-News, Malayalam-News, Mount Wilson (California), Thiruvananthapuram News, Kerala News, Government Employee, Kerala Secretariat, Sheikh Hassan Khan, First Malayali, Conquered, Social Media, Facebook, Pathanamthitta Native, Thiruvananthapuram: Kerala Secretariat employee Sheikh Hassan Khan became the first Malayali who conquered Mount Wilson.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.