Hajj pilgrims | കണ്ണൂരില്‍ ആദ്യ ഹജ്ജ് തീര്‍ഥാടക സംഘം തിരിച്ചെത്തി; വിമാനത്താവളത്തില്‍ സ്വീകരണം നൽകി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സംസ്ഥാന ഹജ്ജ് കമിറ്റി മുഖേന ഹജ്ജ് തീര്‍ഥാടനത്തിന് പോയ ആദ്യസംഘം കണ്ണൂരില്‍ തിരിച്ചെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് 143 തീര്‍ഥാടകരുമായി എയര്‍ ഇൻഡ്യ എക്സ്പ്രസ് വിമാനം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. 72 പുരുഷന്‍മാരും 71 സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഓഗസ്റ്റ് രണ്ട് വരെ 13 വിമാനങ്ങള്‍ കൂടി എത്താനുണ്ട്. അടുത്ത ഹജ്ജ് വിമാനം ഞായറാഴ്ച 11.45നാണ്. തങ്ങളുടെ ജീവിതാഭിലാഷം പൂര്‍ത്തിയാക്കിയെത്തിയ ഹജ്ജ് തീര്‍ഥാടകര്‍ക്ക് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

Hajj pilgrims | കണ്ണൂരില്‍ ആദ്യ ഹജ്ജ് തീര്‍ഥാടക സംഘം തിരിച്ചെത്തി; വിമാനത്താവളത്തില്‍ സ്വീകരണം നൽകി

പിടിഎ റഹീം എംഎല്‍എ, മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത്, കീഴല്ലൂര്‍ പഞ്ചായത് പ്രസിഡന്റ് കെ വി മിനി, മുന്‍ എംഎല്‍എ എംവി ജയരാജന്‍, നോഡല്‍ ഓഫീസര്‍ എംസികെ അബ്ദുൽ ഗഫൂര്‍, ഹജ്ജ് കമിറ്റി അംഗങ്ങളായ പിപി മുഹമ്മദ് റാഫി, പിടി അക്ബര്‍, സഫര്‍ കയാല്‍, കെ സുലൈമാന്‍ ഹാജി, എക്സിക്യൂടീവ് ഓഫീസര്‍ പിഎം ഹമീദ്, കിയാല്‍ എംഡി ദിനേശ് കുമാര്‍, വികെ സുബൈര്‍ ഹാജി, എകെജി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പി പുരുഷോത്തമന്‍, യൂസഫ് പടനിലം എന്നിവര്‍ സ്വീകരിക്കാനെത്തിയിരുന്നു.

Keywords: News, Kannur, Kerala, Hajj pilgrims, Kannur Airport, Air India,   First group of Hajj pilgrims returned to Kannur.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script