Inauguration | കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ഫ്ളോടിംഗ് ബ്രിഡ്ജ്, ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്; ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 5 മണിക്ക്
Jan 28, 2023, 19:44 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ഫ്ളോടിംഗ് ബ്രിഡ്ജ്, ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച് മുഴപ്പിലങ്ങാട് ഉദ്ഘാടത്തിനായി ഒരുങ്ങി. ഫ്‌ളോടിങ് ബ്രിഡ്ജിന്റെ ഉദ് ഘാടനം ജനുവരി 29ന് വൈകുന്നേരം അഞ്ചുമണിക്ക് പൊതുമരാമത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീചില്‍ കടലിലേക്ക് 100 മീറ്ററോളം കാല്‍നടയായി സവാരി ചെയ്യാന്‍ ഉതകുന്ന രീതിയില്‍ പാലം ഒരുക്കിയത് തൂവല്‍ തീരം അമ്യൂസ് മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ്. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറുവരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്.
പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ബോടുകളും ലൈഫ് ജാകറ്റുകളും കൂടാതെ ലൈഫ് ഗാര്‍ഡ്, മീന്‍പിടുത്ത തൊഴിലാളികള്‍ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. പാലത്തിനെ, 700 കിലോ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് ഉറപ്പിച്ചു നിര്‍ത്തി സുരക്ഷിതമാക്കിയിട്ടുണ്ട്.
ഫൈബര്‍ എച് പി ഡി ഇ നിര്‍മിത പാലത്തില്‍ ഇന്റര്‍ലോക് കട്ടകള്‍ ലോക് ചെയ്ത് അടുക്കിവെച്ചാണ് കടല്‍ പരപ്പിന് മുകളില്‍ യാത്ര ചെയ്യാനുതകുന്ന രീതിയില്‍ സഞ്ചാരികള്‍ക്കായി ഫ്ളോടിങ് ബ്രിഡ്ജ് സജ്ജീകരിച്ചിട്ടുള്ളത് .
മൂന്നു മീറ്റര്‍ വീതിയില്‍ രണ്ടുഭാഗത്തും സ്റ്റീല്‍ കൈവരികളോടെ നിര്‍മിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയില്‍ സൈറ്റ് സീയിങ് പ്ലാറ്റ് ഫോമും നിര്‍മിച്ചിട്ടുണ്ട്. ഇതില്‍നിന്നും കടലിന്റെ ആവാസ വ്യവസ്ഥയും തിരമാലകളുടെ പ്രതിഭാസങ്ങളും അനുഭവിച്ചറിയാം.
പാറക്കൂട്ടങ്ങള്‍ നിറഞ്ഞ കടലിന്റെ ഭംഗി അനിര്‍വചനീയമായ അനുഭൂതി സൃഷ്ടിക്കും. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ലഹരി ഉപയോഗിച്ചവര്‍ക്കും പ്രവേശനം അനുവദിക്കില്ല. ഒരേ സമയം 100 പേര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരിക്കുക.
Keywords: First Floating Bridge in Kannur District Inauguration on Sunday at 5 pm, Kannur, News, Inauguration, Minister, Tourism, Kerala.
ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയാവും. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്താണ് ടൂറിസം വകുപ്പിന് കീഴില്‍ ഫ്ളോടിങ് ബ്രിഡ്ജ് അഥവാ പൊങ്ങി ഒഴുകുന്ന പാലത്തിലൂടെയുള്ള സവാരിക്ക് മുഴുപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീചില്‍ തുടക്കം കുറിക്കുന്നത്.
മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീചില്‍ കടലിലേക്ക് 100 മീറ്ററോളം കാല്‍നടയായി സവാരി ചെയ്യാന്‍ ഉതകുന്ന രീതിയില്‍ പാലം ഒരുക്കിയത് തൂവല്‍ തീരം അമ്യൂസ് മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ്. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറുവരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്.
പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ബോടുകളും ലൈഫ് ജാകറ്റുകളും കൂടാതെ ലൈഫ് ഗാര്‍ഡ്, മീന്‍പിടുത്ത തൊഴിലാളികള്‍ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. പാലത്തിനെ, 700 കിലോ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് ഉറപ്പിച്ചു നിര്‍ത്തി സുരക്ഷിതമാക്കിയിട്ടുണ്ട്.
ഫൈബര്‍ എച് പി ഡി ഇ നിര്‍മിത പാലത്തില്‍ ഇന്റര്‍ലോക് കട്ടകള്‍ ലോക് ചെയ്ത് അടുക്കിവെച്ചാണ് കടല്‍ പരപ്പിന് മുകളില്‍ യാത്ര ചെയ്യാനുതകുന്ന രീതിയില്‍ സഞ്ചാരികള്‍ക്കായി ഫ്ളോടിങ് ബ്രിഡ്ജ് സജ്ജീകരിച്ചിട്ടുള്ളത് .
മൂന്നു മീറ്റര്‍ വീതിയില്‍ രണ്ടുഭാഗത്തും സ്റ്റീല്‍ കൈവരികളോടെ നിര്‍മിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയില്‍ സൈറ്റ് സീയിങ് പ്ലാറ്റ് ഫോമും നിര്‍മിച്ചിട്ടുണ്ട്. ഇതില്‍നിന്നും കടലിന്റെ ആവാസ വ്യവസ്ഥയും തിരമാലകളുടെ പ്രതിഭാസങ്ങളും അനുഭവിച്ചറിയാം.
പാറക്കൂട്ടങ്ങള്‍ നിറഞ്ഞ കടലിന്റെ ഭംഗി അനിര്‍വചനീയമായ അനുഭൂതി സൃഷ്ടിക്കും. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ലഹരി ഉപയോഗിച്ചവര്‍ക്കും പ്രവേശനം അനുവദിക്കില്ല. ഒരേ സമയം 100 പേര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരിക്കുക.
Keywords: First Floating Bridge in Kannur District Inauguration on Sunday at 5 pm, Kannur, News, Inauguration, Minister, Tourism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.