കൊച്ചി: സേവന നികുതി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഌസ്‌കോണ്‍ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ സലിം ഷെയ്ക്കിനെ (37) സെന്‍ട്രല്‍ എക്‌സൈസ് അറസ്റ്റു ചെയ്തു. മുംബൈ സ്വദേശിയാണ് അറസ്റ്റിലായ സലിം ഷെയ്ക്ക്.
സേവന നികുതി കേസില്‍ സംസ്ഥാനത്ത് നടക്കുന്ന ആദ്യ അറസ്റ്റ് കൂടിയാണിത്. നികുതിയായി ലഭിച്ച ഒരു കോടിയിലധികം രൂപ സര്‍ക്കാരിലേയ്ക്ക് അടയ്ക്കാതെ കഌസ്‌കോണ്‍ തട്ടിപ്പ് നടത്തിയത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് (സാമ്പത്തിക കുറ്റാന്വേഷണം) കോടതിയില്‍ ഹാജരാക്കിയ സലിമിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കെട്ടിടങ്ങളുടെ ഫിനിഷിംഗ് ജോലികള്‍ ഏറ്റെടുത്തുനടത്തുന്ന കഌസ്‌കോണ്‍ കമ്പനി പണി പൂര്‍ത്തിയാകുന്നതോടൊപ്പം ഉടമകള്‍ക്ക് ചെലവായ തുകയ്ക്കുള്ള ബില്ല് നല്‍കുമ്പോള്‍ അതിന്റെ കൂടെ സേവന നികുതിയും ഈടാക്കുകയാണ് പതിവ്.
എന്നാല്‍ ഇങ്ങനെ ഈടാക്കുന്ന നികുതി സര്‍ക്കാരിലേക്ക് സ്ഥാപനം അടച്ചിരുന്നില്ല. സ്ഥാപനത്തില്‍ സേവന നികുതി കൈകാര്യം ചെയ്യുന്നത് ഡയറക്ടറായ സലിം ഷെയ്ക്ക് ആണ്. അതിനാലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് കമ്മീഷണര്‍ കെ.എന്‍. രാഘവന്‍ പറഞ്ഞു. 50 ലക്ഷം രൂപയ്ക്ക് മുകളില്‍ നികുതി കുടിശ്ശികയുള്ള കേസുകളില്‍ ജാമ്യം അനുവദിക്കാറില്ല. മാത്രമല്ല ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്.
2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ സര്‍ക്കാരിലേയ്ക്ക് സേവനനികുതി കുടിശ്ശിക നല്‍കാത്തവര്‍ക്ക് ഡിസംബര്‍ 31 വരെ പലിശയും പിഴയുമില്ലാതെ അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഈ സൗകര്യം അനുവദിച്ചിരുന്നില്ല.
2008 മുതല്‍ സെന്‍ട്രല്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു കഌസ്‌കോണ്‍ കമ്പനി. കഌസ്‌കോണിന്റെ ഉടമസ്ഥതയില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 100 ഓളം കമ്പനികള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. അഡീഷണല്‍ കമ്മീഷണര്‍ കെ.സി. ജോണി, അസിസ്റ്റന്റ് കമ്മീഷണര്‍ വി. പഴനിയാണ്ടി എന്നിവരുടെ
നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
പെണ്‍വാണിഭം: ചിമ്മിണി ഹനീഫയ്‌ക്കെതിരെ വിദ്യാനഗറിലും കേസ്

Keywords: Kochi, Mumbai, Police, Arrest, Police, Court, Ernakulam, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.