Fireworks banned | ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിച്ചു

 


കണ്ണൂർ: (www.kvartha.com) ചെറുകുന്ന് ശ്രീ അന്ന പൂർണേശ്വരി ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിരോധിച്ചു. കരിമരുന്ന് പ്രയോഗം നടത്തുന്ന നിർദിഷ്ട സ്ഥലത്തിന് സമീപം ധാരാളം വീടുകളും കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നതായും അപകടകരമായ സാഹചര്യങ്ങൾക്കും മനുഷ്യ ജീവനും സ്വത്തിനും അപകടസാധ്യതയുണ്ടെന്നും കണ്ണൂർ സിറ്റി ജില്ലാ പൊലീസ് കമീഷണറുടെ സ്ഥിതിവിവര റിപോർടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Fireworks banned | ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിച്ചു

കൂടാതെ താപനില ഉയരുന്ന സാഹചര്യത്തിൽ ഉത്സവങ്ങളിലും മറ്റ് ആഘോഷങ്ങളിലും കൂടുതൽ അഗ്നിബാധകൾ റിപോർട് ചെയ്യുന്നതും മുൻകാലങ്ങളിൽ വെടിക്കെട്ട് നടന്നപ്പോൾ ഉണ്ടായ അപകടവസ്ഥ കണക്കിലെടുത്തുമാണ് ഉത്തരവ്. വടക്കെ മലബാറിലെ അതിപ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ചെറുകുന്ന് അന്നപൂർണശ്വേരി.

Keywords: Kannur-News, Kerala, Kerala-News, News, Fireworks, Temple, Ban, Police, Report, Vishu, Festival, House, Fireworks at Cherukunn Annapurneswari Temple banned.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia