മെഡികൽ കോളജ് സൺഷേഡിൽ കുടുങ്ങിയ പൂച്ചകുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 01.03.2021) രണ്ട് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് കെട്ടിടത്തിലെ മൂന്നാം നിലയിലെ സൺഷേഡിൽ കുടിങ്ങിയ പൂച്ചക്കുഞ്ഞിന് രക്ഷകരായി ചാക്ക അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ. മെഡികൽ കോളജ് സൂപ്രണ്ട് ഓഫീസിൽ നിന്നും ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പൂച്ചക്കുഞ്ഞിനെ രക്ഷിക്കണം എന്ന സന്ദേശം ചാക്ക അഗ്നിരക്ഷ നിലയത്തിൽ എത്തുന്നത് .

ഉടനെ തന്നെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ വി ഗോപകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ രതീഷ് ആർ, ഡി രതീഷ് കുമാർ, ഫയർമാൻ ഡ്രൈവർ എം പ്രദീപ് എന്നിവർ സ്ഥലത്തെത്തുകയും പൂച്ച കുഞ്ഞിനെ രക്ഷിക്കുകയുമായിരുന്നു.
Aster mims 04/11/2022

മെഡികൽ കോളജ് സൺഷേഡിൽ കുടുങ്ങിയ പൂച്ചകുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ

രണ്ടുദിവസം മുൻപാണ് സ്റ്റാഫ് ക്വാടേർഴ്‌സിന്റെ മൂന്നാം നിലയിലെ സൺഷേഡിൽ പൂച്ചക്കുഞ്ഞ് രക്ഷപെടാൻ കഴിയാതെ അകപ്പെട്ടത്. ഭയവും വിശപ്പും മൂലം കരഞ്ഞുകൊണ്ടിരുന്ന പൂച്ചയെ സമീപത്തെ മുറികളിലുള്ളവർ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.

തുടർന്ന് വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഫയർമാൻ ഡ്രൈവർ എം പ്രദീപ് മൂന്നാം നിലയിൽ കയറി പൂച്ചക്കുഞ്ഞിന്റെ അടുത്ത് എത്തി ചാക്കിൽ കെട്ടി താഴെ ഇറക്കിയാണ് രക്ഷപ്പെടുത്തിയത്.

Keywords:  News, Medical College, Thiruvananthapuram, Trivandrum, Hospital, Kerala, State, Fireforce, Trapped, Sunshade, kitten, Fireforce rescue kitten trapped in medical college sunshade.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script