Rescued | വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ് പൂര്‍ണഗര്‍ഭിണിയായ യുവതി; രക്ഷിക്കാനായി പിന്നാലെ ചാടി ഭര്‍ത്താവും അയല്‍വാസിയും; പുറത്തേക്ക് വരാനാകാതെ കുടുങ്ങിപ്പോയ മൂവര്‍ക്കും രക്ഷകരായി അഗ്നിരക്ഷാ സേന

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കീഴരിയൂര്‍: (www.kvartha.com) വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ പൂര്‍ണഗര്‍ഭിണിയായ യുവതിയെ രക്ഷിക്കാനായി പിന്നാലെ ചാടി ഭര്‍ത്താവും അയല്‍വാസിയും. എന്നാല്‍ പുറത്തേക്ക് വരാനാകാതെ കുടുങ്ങിപ്പോയ മൂവരേയും പുറത്തെത്തിച്ചത് അഗ്നിരക്ഷാ സേന.

Rescued | വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ് പൂര്‍ണഗര്‍ഭിണിയായ യുവതി; രക്ഷിക്കാനായി പിന്നാലെ ചാടി ഭര്‍ത്താവും അയല്‍വാസിയും; പുറത്തേക്ക് വരാനാകാതെ കുടുങ്ങിപ്പോയ മൂവര്‍ക്കും രക്ഷകരായി അഗ്നിരക്ഷാ സേന

കീഴരിയൂരിലെ പുതിശേരി മീത്തല്‍ മനു (22), ഭാര്യ അനഘശ്രീ (20), രക്ഷിക്കാന്‍ ചാടിയ അയല്‍ വീട്ടുകാരനായ സുധീഷ് എന്നിവരെയാണ് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം.

രണ്ടു പേര്‍ കിണറ്റില്‍ വീണതായി പ്രദേശവാസികള്‍ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ കൊയിലാണ്ടി ഫയര്‍‌സ്റ്റേഷനിലെ സിപി ആനന്ദന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

ഫയര്‍ റെസ്‌ക്യൂ ഓഫിസര്‍ കെ സിജിത് കിണറ്റില്‍ ഇറങ്ങി മൂന്നു പേരെയും രക്ഷപ്പെടുത്തി. വെള്ളം കോരുന്നതിനിടയില്‍ യുവതി അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രക്ഷപ്പെടുത്താനായി ശ്രമിക്കുമ്പോഴാണു യുവാവും അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫിസര്‍ കെ മജീദ്, നിതിന്‍ രാജ്, വി ഷാജു, സി ശ്രീരാഗ്, കെ ധീരജ്, എച് ജി പ്രദീപന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Firefighters rescued pregnant woman and 2 youths who fell into well, Kozhikode, News, Local News, Pregnant Woman, Well, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia