Fire | പയ്യാവൂരിലെ തീപ്പിടുത്തം: 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികള്‍

 


ADVERTISEMENT

പയ്യാവൂര്‍: (www.kvartha.com) പയ്യാവൂര്‍ ടൗണിലുണ്ടായ തീപ്പിടുത്തത്തില്‍ കടകള്‍ കത്തിനശിച്ചുണ്ടായ സംഭവത്തില്‍ ഉടമകള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പയ്യാവൂര്‍ പൊലീസ് അറിയിച്ചു. എന്‍ എസ് എസ് ഓഡിറ്റോറിയത്തിന് സമീപത്തെ ശ്രീദേവിയുടെ അനാദി കടയും തമിഴ്നാട് സ്വദേശികളുടെ ആക്രി കടയുമാണ് നശിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.

ശ്രീദേവിയുടെ അനാദി കടയ്ക്ക് ഒരുലക്ഷം രൂപയുടെയും തമിഴ്നാട് സ്വദേശിനി വളളിയമ്മയുടെയും ആക്രികട കത്തിയതില്‍ രണ്ടരലക്ഷം രൂപയുടെ നഷ്ടവും തളിപറമ്പിലെ കോടി വീട്ടില്‍ പത്മനാഭന്റെ ഉടമസ്ഥതയിലുളള കെട്ടിടം കത്തിനശിച്ചതില്‍ ഒന്നരലക്ഷം രൂപയുടെ നഷ്ടവും സംഭവിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്.

Fire | പയ്യാവൂരിലെ തീപ്പിടുത്തം: 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികള്‍

കെട്ടിടത്തിന്റെ മധ്യഭാഗത്ത് നിന്നും ഉയര്‍ന്ന തീ ആക്രി കടയിലേക്ക് പടരുകയായിരുന്നു. വ്യാപാരികളും പ്രദേശവാസികളും ഒപ്പം ഇരിട്ടിയില്‍നിന്നും തളിപറമ്പില്‍ നിന്നും ഫയര്‍ഫോഴ്സും എത്തിയാണ് തീയണച്ചത്. പയ്യാവൂര്‍ പൊലീസും ഗ്രാമപഞ്ചായത് ഭരണസമിതി അംഗങ്ങളും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.

Keywords:  Fire in Payyavoor: Traders report a loss of Rs 5 lakh, Payyavoor, Kannur, News, Fire, Traders, Fire Force, Natives, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia