Fire | അഴീക്കോട് മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍ നിന്നും തീ ആളിപ്പടര്‍ന്ന് വീട് കത്തിനശിച്ചു
Jul 18, 2023, 22:14 IST
വളപട്ടണം: (www.kvartha.com) വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഴീക്കോട് മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍ നിന്നും തീപടര്‍ന്ന് വീട് കത്തിനശിച്ചു. അഴീക്കോട് തെരു മണ്ഡപത്തിന് സമീപത്തെ വീട്ടിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ചെയാണ് സംഭവം. തലേദിവസം ചാര്‍ജ് ചെയ്തതിനു ശേഷം വേര്‍പെടുത്തിയ മൊബൈല്‍ ചാര്‍ജറില്‍ നിന്നാണ് ഷോര്‍ട് സര്‍ക്യൂടുണ്ടായത്.
അഴീക്കോട് തെരു മണ്ഡപത്തിന് സമീപത്തെ പുതിയട്ടി രവിന്ദ്രന്റെ വീടിനാണ് തീ പിടിച്ചത്. പ്ലഗില്‍ കുത്തിയ മൊബൈല്‍ ചാര്‍ജര്‍ ഫോണില്‍ നിന്ന് വേര്‍പെടുത്തി സോഫയില്‍ വെച്ചതായിരുന്നു. സോഫയാണ് ആദ്യം കത്തിയതെന്ന് രവീന്ദ്രന്‍ പറഞ്ഞു. പിന്നീട് സെന്‍ട്രല്‍ ഹാള്‍ മുഴുവന്‍ തീ പടരുകയായിരുന്നു. ഇതോടെ ടി വി, ജനലുകള്‍, ഫാന്‍ എന്നിവയും കത്തി നശിച്ചു. വീട്ടുകാരുടെ ബഹളം കേട്ടെത്തിയ സമീപവാസികളും ഫയര്‍ ഫോഴ്സും എത്തിയാണ് തീയണച്ചത്.
വന്‍ നാശനഷ്ടം സംഭവിച്ചതായി വീട്ടുടമ രവീന്ദ്രന്‍ പറഞ്ഞു. ഷോര്‍ട് സര്‍ക്യൂടാണ് അപകടത്തിനിടയാക്കിയതെന്നാണ് ഫയര്‍ഫോഴ്സിന്റെ നിഗമനം.
വന്‍ നാശനഷ്ടം സംഭവിച്ചതായി വീട്ടുടമ രവീന്ദ്രന്‍ പറഞ്ഞു. ഷോര്‍ട് സര്‍ക്യൂടാണ് അപകടത്തിനിടയാക്കിയതെന്നാണ് ഫയര്‍ഫോഴ്സിന്റെ നിഗമനം.
Keywords: Fire from mobile phone charger in Azhikode and house gutted, Kannur, News, Fire, Mobile Phone Charger, House Gutted, Fire Force, Natives,
Short circuit, Kerala.
Short circuit, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.