തൃശൂരിലെ ഫയര്‍ ഫോഴ്‌സ് അകാഡെമിയില്‍ ട്രെയിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT


തൃശൂര്‍: (www.kvartha.com 22.01.2022) തൃശൂരിലെ ഫയര്‍ ഫോഴ്‌സ് അകാഡെമിയില്‍ ട്രെയിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാഴേക്കാട് സ്വദേശി രഞ്ജിത്താണ് മരിച്ചത്. സ്റ്റേഷന്‍ ഓഫീസെര്‍ ട്രെയിനിയായിരുന്നു. വെള്ളിയാഴ്ച രാത്രി ഹോസ്റ്റല്‍ ബ്ലോകിലെ മൂന്നാം നിലയിലാണ് ഇദ്ദേഹത്തെ മറ്റുള്ളവര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Aster_MIMS

നാഗ്പൂരിലെ ഫയര്‍ഫോഴ്‌സ് അകാഡെമിയില്‍ ഫയര്‍ ഓഫീസെര്‍ ട്രെയിനിയായി കഴിഞ്ഞ 10 നാണ് ഇയാള്‍ക്ക് പ്രവേശനം ലഭിച്ചത്. 31-ാം ബാച് ഫയര്‍മാനായ രഞ്ജിത്ത് നിലവില്‍ സ്റ്റേഷന്‍ ട്രെയിനി ഓഫീസെറാണ്. 

തൃശൂരിലെ ഫയര്‍ ഫോഴ്‌സ് അകാഡെമിയില്‍ ട്രെയിനിയെ മരിച്ച നിലയില്‍ കണ്ടെത്തി


കോവിഡിന്റെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ തൃശൂര്‍ ഫയര്‍ഫോഴ്‌സ് അകാഡെമിയില്‍ എത്തിയതായിരുന്നു. രഞ്ജിത്തിന് മാനസിക സമ്മര്‍ദം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. 

Keywords:  News, Kerala, State, Thrissur, Death, Hanged, Friends, Fire Force Trainee Found Dead in Thrissur
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia