തൃശൂരിലെ ഫയര്‍ ഫോഴ്‌സ് അകാഡെമിയില്‍ ട്രെയിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
Jan 22, 2022, 13:07 IST
തൃശൂര്‍: (www.kvartha.com 22.01.2022) തൃശൂരിലെ ഫയര്‍ ഫോഴ്‌സ് അകാഡെമിയില്‍ ട്രെയിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാഴേക്കാട് സ്വദേശി രഞ്ജിത്താണ് മരിച്ചത്. സ്റ്റേഷന്‍ ഓഫീസെര്‍ ട്രെയിനിയായിരുന്നു. വെള്ളിയാഴ്ച രാത്രി ഹോസ്റ്റല്‍ ബ്ലോകിലെ മൂന്നാം നിലയിലാണ് ഇദ്ദേഹത്തെ മറ്റുള്ളവര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാഗ്പൂരിലെ ഫയര്‍ഫോഴ്‌സ് അകാഡെമിയില്‍ ഫയര്‍ ഓഫീസെര്‍ ട്രെയിനിയായി കഴിഞ്ഞ 10 നാണ് ഇയാള്‍ക്ക് പ്രവേശനം ലഭിച്ചത്. 31-ാം ബാച് ഫയര്‍മാനായ രഞ്ജിത്ത് നിലവില്‍ സ്റ്റേഷന്‍ ട്രെയിനി ഓഫീസെറാണ്.
കോവിഡിന്റെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ തൃശൂര്‍ ഫയര്‍ഫോഴ്‌സ് അകാഡെമിയില്‍ എത്തിയതായിരുന്നു. രഞ്ജിത്തിന് മാനസിക സമ്മര്‍ദം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.