Rescued | വയല്‍ റോഡിലെ വെള്ളക്കെട്ടില്‍ മുങ്ങിയ ജീപ്പില്‍ നിന്നും കെഎസ്ഇബി ജീവനക്കാരെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു


സംഭവ സ്ഥലത്ത് വൈദ്യുതി പുന:സ്ഥാപിക്കാന്‍ പാനൂര്‍ കെ എസ്ഇബി ഓഫീസില്‍ നിന്നുമാണ് ജീവനക്കാര്‍ എത്തിയത്
കണ്ണൂര്‍: (KVARTHA) കനത്ത മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായതോടെ അപകട സാധ്യതയും കൂടുന്നു. പാനൂരില്‍ കെ എസ് ഇ ബി ജീപ്പ് ഒഴുക്കില്‍പ്പെട്ടു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ആറുമണിക്കാണ് സംഭവം. സംഭവ സ്ഥലത്ത് വൈദ്യുതി പുന:സ്ഥാപിക്കാന്‍ പാനൂര്‍ കെ എസ്ഇബി ഓഫീസില്‍ നിന്നുമാണ് ജീവനക്കാര്‍ എത്തിയത്.
മനയത്ത് വയല്‍ ഭാഗത്ത് എത്തിയപ്പോള്‍ ജീപ്പ് ഒഴുക്കില്‍ പ്പെട്ട് മുന്‍പോട്ട് നീങ്ങുകയും കുഴിയില്‍പ്പെട്ട് ജിപ്പിന്റെ ഒരു വശം ചെരിയുകയുമായിരുന്നു. ഉടന്‍ ഡ്രൈവര്‍ ഡോര്‍ തുറന്ന് നീന്തി രക്ഷപ്പെട്ടു. ഇതിനിടെയില്‍ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന മൂന്ന് ജീവനക്കാരും ജീപ്പിന് മുകളില്‍ കയറി നില്‍ക്കുകയും ചെയ്തു.
അപകടത്തില്‍ പെട്ട വിവരം ഉടന്‍ തന്നെ പ്രദേശവാസികള്‍ ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയും ഉടന്‍ തന്നെ പാനൂരില്‍ നിന്നുമുള്ള അഗ്നിശമനാ സേനാംഗങ്ങളെത്തി ഡിങ്കിയിറക്കി സാഹസികമായി ജീപ്പിന് മുകളിലുള്ള ജീവനക്കാരെ രക്ഷപ്പെടുത്തുകയുമായിരുന്നു. കെ.എസ്.ഇ.ബി പാനൂര്‍ സെക്ഷന്‍ ഓവര്‍സിയര്‍ ബിജേഷ്, ലൈന്‍മാന്‍ അശോകന്‍, വര്‍ക്കര്‍ അനീഷ് എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്.