കോഴിക്കോട് ചെരുപ്പ് കമ്പനിയില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
Dec 28, 2021, 09:07 IST
കോഴിക്കോട്: (www.kvartha.com 28.12.2021) കൊളത്തറ മോഡേണ്‍ ബസാറിലെ ചെരുപ്പ് കമ്പനിയില്‍ വന്‍ തീപിടിത്തം. പുലര്‍ചെ മൂന്ന് മണിയോടെയാണ് സംഭവം. കമ്പനിക്ക് സമീപം താമസിച്ചിരുന്ന തൊഴിലാളികളെയും തീ ആളിപ്പടരുന്നതിനാല്‍ സമീപവാസികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അഗ്‌നിശമനാ സേനയുടെ എട്ട് യൂനിറ്റുകള്‍ തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.
ഗോഡൗണിന്റെ മുന്‍വശത്തെ തീ പൂര്‍ണമായും അണച്ചു. അതേസമയം, പുറകുവശത്തെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഏകദേശം 160 ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവരാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ അഗ്‌നിശമനാ സേനയെ വിളിക്കുകയായിരുന്നു.
കോഴിക്കോട് കൊളത്തറ റഹ് മാൻ ബസാറിലെ മാര്‍ക് 3 എന്ന ചെരുപ്പ് കമ്പനിയുടെ പ്രധാന ഗോഡൗണിലാണ് അപകടം. കെട്ടിടം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. സ്ഥാപനത്തിന്റെ മേല്‍ക്കൂര തകര്‍ന്നടിഞ്ഞു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.