വേനലിന്റെ കാഠിന്യമേറി: തീപിടിത്തം വ്യാപകം; തുണി, പ്ലാസ്റ്റിക് വസ്തുക്കള്‍, കടലാസുകള്‍ എന്നിവ പ്രധാന ഭീഷണി
Jan 29, 2018, 11:34 IST
ADVERTISEMENT
പത്തനംതിട്ട:(www.kvartha.com 29.01.2018) വേനലിന്റെ കാഠിന്യമേറിയതോടെ നഗരഗ്രാമ വ്യത്യാസമില്ലാതെ തീപിടിത്തം വ്യാപകമായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചെറുതും വലുതുമായ ഒട്ടേറെ തീപിടിത്തം ഉണ്ടായത് ഫയര്‍ഫോഴ്സിനെയും വലച്ചു. അശ്രദ്ധ മൂലവും ആകസ്മികവുമായും തീപടരുമ്പോള്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിയുന്നത് പലപ്പോഴും ഭാഗ്യംകൊണ്ടാണ്.
കഴിഞ്ഞ ഒരാഴ്ചക്കകം പതിനഞ്ചിലധികം ചെറു തീപിടിത്തങ്ങളാണ് പത്തനംതിട്ട ജില്ലയില്‍ ഉണ്ടായത്. നാട്ടുകാരുടെയും അഗ്നി ശമനസേനയുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ട് വലിയ അപകടങ്ങള്‍ ഒഴിവായി. തിരുവല്ല നഗരത്തില്‍ മാത്രം മൂന്നിടത്ത് തീപിടിച്ചു. നഗര പ്രദേശങ്ങളിലാണ് ചെറുതീപിടിത്തങ്ങള്‍ കൂടിയത്. റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം പൊതുവെ വരണ്ട കാലാവസ്ഥയില്‍ വന്‍ ദുരന്തമായി പടരാനുള്ള സാധ്യതയേറെയാണെന്ന് അഗ്നിശമനസേന മുന്നറിയിപ്പ് നല്കുന്നു.
നഗരപ്രദേശങ്ങളില്‍ റോഡരികിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കൂട്ടിയിട്ട ചപ്പുചവറുകള്‍ക്കും കുറ്റിക്കാടുകള്‍ക്കും തീപിടിക്കുന്നത് പതിവായിരിക്കുകയാണ്. റെയില്‍വേ ലൈനിനോട് ചേര്‍ന്ന കുറ്റിക്കാടുകള്‍ക്ക് മിക്ക ദിവസവും തീപിടിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ മാര്‍ച്ച് ആദ്യത്തോടെയാണ് ചപ്പു ചവറുകള്‍ക്കും ഉണങ്ങിയ പുല്ലിനും തീപ്പിടിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ചൂട് കൂടിയതിനാല്‍ ഡിസംബര്‍ അവസാനം മുതലെ തീപിടിത്തം പതിവായി.
മാലിന്യ സംസ്കരണം ശരിയായി നടക്കാത്തതും കാരണമാണെന്ന് അഗ്നിശമനസേനാ അധികൃതര്‍ പറയുന്നു. മാലിന്യം കളയാന്‍ ഇടമില്ലാതെ വരുമ്പോള്‍ അവ കത്തിച്ചുകളയാന്‍ ജനങ്ങള്‍ ശ്രമിക്കുന്നു. അശ്രദ്ധമായി ഇങ്ങനെ ചെയ്യുമ്പോള്‍ തീ മറ്റു പ്രദേശങ്ങളിലേക്ക് പടരും. ഇത് നിയന്ത്രിക്കാന്‍ അഗ്നിശമനസേനയെ വിളിക്കേണ്ടി വരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Pathanamthitta, Kerala, Fire, Fire force, Waste, Fire burning in summer; Textile, plastic material and paper are the main threat
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.