● അപകടത്തിന് ഷോർട്ട് സർക്യൂട്ട് കാരണമാകാമെന്ന നിഗമനത്തിലാണ് പ്രാഥമിക അന്വേഷണം.
● ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ ചേർന്ന് തീയണച്ചു.
ആലപ്പുഴ: (KVARTHA) റീക്രിയേഷൻ മൈതാനത്ത് നടന്ന ഹെവി വാഹന ഡ്രൈവിംഗ് ടെസ്റ്റിനിടെ എ ടു ഇസഡ് ഡ്രൈവിംഗ് സ്‌കൂളിന്റെ ബസ് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിനിടെ ബസിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേൾക്കുകയും എഞ്ചിൻ ഭാഗത്ത് നിന്ന് പുക ഉയരുകയുമായിരുന്നു.
തുടർന്ന് മോട്ടോർ വാഹന ഇൻസ്പെക്ടർ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുകയായിരുന്ന വ്യക്തിയെ ഉടൻ തന്നെ ബസിൽ നിന്ന് ഇറക്കി. എന്നാൽ യുവാവ് ബസില്‍നിന്ന് ഇറങ്ങി മിനിറ്റുകൾക്കുള്ളിൽ തീ പടർന്നുപിടിച്ച് ബസ് പൂർണമായും കത്തിനശിച്ചു.
ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ ചേർന്ന് തീയണച്ചു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആയിരിക്കാമെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്.
#FireAccident #Alappuzha #DrivingTest #BusFire #TrafficAccident #EmergencyResponse