SWISS-TOWER 24/07/2023

Fire | കണ്ണൂരിൽ ചകിരി സംസ്കരണ യൂനിറ്റ് കത്തിനശിച്ചു; 60 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ

 


കണ്ണൂർ: (KVARTHA) ജില്ലയിൽ വൻ തീപ്പിടുത്തം. വേങ്ങാട് പഞ്ചായതിലെ ഊർ പള്ളിയിലെ ചകിരി സംസ്കരണ യൂനിറ്റിനാണ് തീപ്പിടിച്ചത്. സംസ്കരിച്ച ക്വിന്റൽ കണക്കിന് ചകിരിച്ചോറും ലക്ഷങ്ങൾ വിലപിടിപ്പുള്ള ഉപകരണങ്ങളും കത്തിനശിച്ചു. ഊർപള്ളി ഫിനിക്സ് ഡീ ഫൈബറിങ് യൂനിറ്റിൽ ഞായറാഴ്ച്ച രാവിലെ ആറു മണിയോടെയാണ് സംഭവം.
  
Fire | കണ്ണൂരിൽ ചകിരി സംസ്കരണ യൂനിറ്റ് കത്തിനശിച്ചു; 60 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ

ഇവിടെ നിന്നും പുക ഉയരുന്നതു കണ്ടു പ്രദേശവാസികൾ വിവരമറിയച്ചതനുസരിച്ച് കൂത്തുപറമ്പ്, പാനൂർ, മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സെത്തി തീയണക്കാൻ ശ്രമം നടത്തി. ഏകദേശം അറുപതു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉടമയായ എം രാധാകൃഷ്ണന്റെ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു.
Aster mims 04/11/2022

Fire | കണ്ണൂരിൽ ചകിരി സംസ്കരണ യൂനിറ്റ് കത്തിനശിച്ചു; 60 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ

കഴിഞ്ഞ എൽഡിഎഫ് സർകാരിന്റെ കാലത്താണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ പിൻതുണയോടെ ചെറുകിട സംരംഭമായി ഈ യുനിറ്റ് തുടങ്ങിയത്. അഞ്ച് തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. രാത്രികാലങ്ങളിൽ സെക്യൂരിറ്റിക്കാരനെ ഇവിടെ നിയോഗിച്ചിട്ടില്ല. സംസ്കരിച്ചതിനു ശേഷം കൈമാറുന്നതിനുള്ള ചകിരിച്ചോറാണ് കത്തി നശിച്ചത്.

Keywords: Malayalam-News, Kerala, Kerala-News, Kannur, Fire, Tragedy, Coir, Vengad, Jilla, Fire breaks out at coir unit.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia