കോഴിക്കോട് അപ്പോളോ ജ്വല്ലറിയില്‍ തീപിടുത്തം; കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടന്നിരുന്നവരെ പുറത്തെത്തിച്ചു; പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന 22 ബൈക്കും മൂന്ന് കാറും, ഒരു ഓട്ടോറിക്ഷയും കത്തി നശിച്ചു
Jun 27, 2020, 16:38 IST
ADVERTISEMENT
കോഴിക്കോട് : (www.kvartha.com 27.06.2020) കോഴിക്കോട് അപ്പോളോ ജ്വല്ലറിയില്‍ തീപിടുത്തം. കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടന്നിരുന്നവരെ പുറത്തെത്തിച്ചു. അതേസമയം പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന 22 ബൈക്കും മൂന്ന് കാറും, ഒരു ഓട്ടോറിക്ഷയും കത്തി നശിച്ചു.
മൂന്ന് നിലകളുള്ള കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിയെങ്കിലും എല്ലാവരേയും പുറത്തെത്തിച്ചുവെന്നും തീപിടുത്തം നിയന്ത്രണവിധേയമായെന്നും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജീവനക്കാരുള്‍പ്പെടെ നിരവധിപ്പേരാണ് അപകടസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. തീപിടുത്തത്തിന്റെ കാരണം വെളിവായിട്ടില്ല. നാല് അഗ്നിശമനസേന യൂണിറ്റെത്തി ഏറെ നേരമെടുത്താണ് തീയണച്ചത്.
കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന നാല് പേരെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഉളളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറടക്കം മാറ്റിയതായാണ് വിവരം. സ്ഥാപനത്തിനുള്ളില്‍ ഉണ്ടായിരുന്ന മാലിന്യത്തിന് തീപിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകട കാരണമെന്നും അഗ്നിശമനസേന അംഗങ്ങള്‍ വ്യക്തമാക്കി.
ആഭരണങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ചില രാസ വസ്തുക്കള്‍ ജ്വല്ലറിയിലുണ്ടായിരുന്നു. തീ പെട്ടെന്ന് പടരാന്‍ കാരണമായത് ഈ രാസ വസ്തുക്കളാണ്. ഇത് എടുത്ത് മാറ്റിയതായാണ് വിവരം. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്.
കുറച്ചുമാത്രം വെന്റിലേഷനുള്ള കെട്ടിടമായതിനാല്‍ പുകയ്ക്ക് പുറത്ത് പോകാന്‍ പോലും വഴികളുണ്ടായിരുന്നില്ല. കോഴിക്കോട് നഗരത്തില്‍ നിന്നും നാല് കിലോമീറ്ററിനുളളിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
Keywords: Fire at Kozhikode jewellery shop; 22 bikes, 3 cars charred, Kozhikode, News, Fire, Medical College, Treatment, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.