Rescued | കയ്യില്‍ മോതിരം കുടുങ്ങി; നിസഹായാവസ്ഥയിലായി ഡോക്ടർമാരും; ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാ സേന!

 


പയ്യന്നൂര്‍: (KVARTHA) കൈവിരലില്‍ മോതിരം കുടുങ്ങിയ പിലാത്തറ ഹോപിലെ അന്തേവാസിക്ക് പയ്യന്നൂര്‍ ഫയര്‍ഫോഴ്സ് ആശുപത്രിയിലെത്തി മുറിച്ചുമാറ്റി. സി പി അനീഷിന്റെ കൈവിരലില്‍ കുടുങ്ങിയ മോതിരമാണ് അഗ്നിരക്ഷാ സേന ആശുപത്രിയില്‍ വച്ച് മുറിച്ചുമാറ്റിയത്. അനീഷിന്റെ ഇടതു കയ്യിലാണ് ഒരു വിരലില്‍ തന്നെ രണ്ടുസ്റ്റീല്‍ മോതിരങ്ങള്‍ കുടുങ്ങിയത്.

Rescued | കയ്യില്‍ മോതിരം കുടുങ്ങി; നിസഹായാവസ്ഥയിലായി ഡോക്ടർമാരും; ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാ സേന!

പഴുത്ത് നീരുവച്ച നിലയിലായിലാണ് ഇയാളെ ഹോപ് അധികൃതര്‍ പയ്യന്നൂര്‍ അനാമയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ക്ക് ഇതില്‍ ഒന്നും ചെയ്യാനാവാതെ വന്നതോടെയാണ് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പയ്യന്നൂര്‍ ഫയര്‍ഫോഴ്സിനെ വിളിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സി പി ഗോകുല്‍ദാസ്, ഗ്രേഡ് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ പി വി സുമേഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ പി സത്യന്‍, യു വിനീഷ് എന്നിവരാണ് ആശുപത്രിയിലെത്തി മോതിരം മുറിച്ചുനീക്കിയത്.

വിരലുകള്‍ പഴുത്ത് നീരുവെച്ചതിനാല്‍ രോഗിക്ക് വേദന ഉണ്ടാവാതിരിക്കാന്‍ ഏറെ സമയമെടുത്ത് ശസ്ത്രക്രിയ ചെയ്യുന്നതിനേക്കാള്‍ സൂക്ഷ്മതയോടെയാണ് ഫയര്‍ഫോഴ്സ് മോതിരം മുറിച്ചുമാറ്റിയത്.

Rescued | കയ്യില്‍ മോതിരം കുടുങ്ങി; നിസഹായാവസ്ഥയിലായി ഡോക്ടർമാരും; ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാ സേന!

Keywords: News, Kerala, Payyannur, Fire and Rescue, Kannur, Ring, Doctor, Hospital, Fire and Rescue services team remove ring, stuck on finger.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia