ADVERTISEMENT
മൂവാറ്റുപുഴ: (www.kvartha.com 07.06.2016) പുത്തൻവേലിക്കരയിലെ 127.85 ഏക്കർ മിച്ചഭൂമി നികത്താന്‍ അനുവദിച്ച കേസില്‍ മുന്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും അടൂര്‍ പ്രകാശുമുള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് യൂണിറ്റാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
വിവാദ ഭൂമി ഇടപാടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. മുന്‍ മന്ത്രിമാര്‍ക്ക് പുറമെ സന്തോഷ് മാധവനെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സ് ജഡ്ജി പി മാധവന് വിധിച്ചത്.
കേസില്‍ സംസ്ഥാന സര്‍ക്കാരിന് നഷ്ടമില്ലെങ്കിലും അഴിമതി നടത്താന്‍ ശ്രമം നടന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഏറ്റെടുത്ത 118 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് നല്‍കാനാണ് ഉത്തരവിറങ്ങിയത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുന്നതിന് തൊട്ടുമുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ആയിരുന്നു വിവാദ തീരുമാനം.
ഉത്തരവ് വിവാദമായതിനാല്‍ സര്‍ക്കാര്‍ പിന്നീട് ഉത്തരവ് പിന്‍വലിച്ചു. സന്തോഷ് മാധവനെ ഇടനിലക്കാരനാക്കി നടത്തിയ ഭൂമി ഇടപാടില്‍ അഴിമതിയാരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്.
Keywords:P.K Kunjalikutty, Adoor Prakash, Case, Vigilance case, UDF, Government, Land Issue, FIR, Muvattupuzha, Ernakulam, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.