Fine for violation | ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം കര്‍ശനമായി നടപ്പാക്കാനുറച്ച് സംസ്ഥാന സര്‍കാര്‍; കാത്തിരിക്കുന്നത് വന്‍ പിഴ
Jul 2, 2022, 18:07 IST
തിരുവനന്തപുരം: (www.kvartha.com) ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം കര്‍ശനമായി നടപ്പാക്കാനുറച്ച് സംസ്ഥാന സര്‍കാര്‍. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പന, ഉപയോഗം എന്നിവ ജൂലൈ ഒന്ന് മുതല്‍ കേന്ദ്രസര്‍കാര്‍ നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിച്ച് ഉത്പാദിപ്പിക്കുന്നവര്‍ക്ക് ആദ്യം 10000 രൂപയാണ് പിഴയടക്കേണ്ടി വരിക. രണ്ടാമത് ലംഘിച്ചാല്‍ 25000 രൂപയും മൂന്നാമത് 50000 രൂപയും ലൈസന്‍സ് റദ്ദാക്കലുമാണ് ശിക്ഷ.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിന്റെ നിര്‍മാണം, വില്‍പന തുടങ്ങിയവ സംസ്ഥാന സര്‍കാര്‍ 2020 ജനുവരിയില്‍ നിരോധിച്ചിരുന്നു. എന്നാല്‍ കോവിഡിന്റെ വരവ് ഇത് കര്‍ശനമായി നടപ്പിലാക്കുന്നതിനെ ബാധിച്ചു. ഇപ്പോള്‍ കേന്ദ്രസര്‍കാര്‍ നിരോധനം പ്രഖ്യാപിച്ചതോടെയാണ് ശക്തമായ നടപടികളിലേക്ക് സംസ്ഥാന സര്‍കാര്‍ നീങ്ങുന്നത്. ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കെതിരെയാണ് ആദ്യഘട്ടത്തില്‍ നടപടികള്‍ കൈകൊള്ളുകയെന്നാണ് അറിയുന്നത്.
പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, ബയോ കെമികല്‍ മാലിന്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഒഴികെയുള്ള ഗാര്‍ബേജ് ബാഗുകള്‍, പ്ലാസ്റ്റിക് മേശവിരിപ്പുകള്‍, 500 എംഎലില്‍ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍, പ്ലാസ്റ്റിക് സ്റ്റിക് ഉപയോഗിച്ചുള്ള ഇയര്‍ ബഡ്, ബലൂണ്‍ സ്റ്റിക്, പ്ലാസ്റ്റിക് കൊടികള്‍, മിഠായി സ്റ്റിക്, ഐസ്‌ക്രീം സ്റ്റിക്, അലങ്കാരത്തിനുപയോഗിക്കുന്ന തെര്‍മോകോള്‍ ഉല്‍പന്നങ്ങള്‍, പ്ലേറ്റ്, കപ്, പ്ലാസ്റ്റിക് ഗ്ലാസ്, പ്ലാസ്റ്റിക് ഫോര്‍ക്, പ്ലാസ്റ്റിക് സ്പൂണ്‍, പ്ലാസ്റ്റിക് കത്തി, ട്രേ, മിഠായി ബോക്‌സുകള്‍ പൊതിയാനുള്ള പാകിങ് ഫിലിമുകള്‍, ക്ഷണക്കത്തുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, സിഗരറ്റ് പാകറ്റിന് പുറത്തുള്ള പ്ലാസ്റ്റിക് കവര്‍, പ്ലാസ്റ്റിക്/പിവിസി ബാനര്‍, കാപ്പിയും ചായയും മറ്റും ഇളക്കാനുള്ള പ്ലാസ്റ്റിക് സ്റ്റിക് എന്നിവയാണ് നിരോധിച്ചത്.
തദ്ദേശസ്ഥാപനങ്ങളും പൊലീസും ചേര്‍ന്നാണ് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത്. ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കുമ്പോള്‍ മറ്റുള്ളവ വേണ്ടത്ര സജ്ജമല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നടപടിയെടുക്കാന്‍ ജില്ലാതല സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത് പരിഗണനയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Keywords: Latest-News, Kerala, Top-Headlines, Government, Ban, Plastic, Fine, Shop, People, Warning, Central Government, Environmental Problems, Environment, Single-use plastic ban, Government of Kerala, Fine for violation of single-use plastic ban.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.