സാ­മ്പ­ത്തി­ക സ്രോ­ത­സ്: സി­പി­എം­ നേ­താക്ക­ളെ വെല്ലു­വി­ളി­ച്ച് ക്രൈം ന­ന്ദ­കു­മാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സാ­മ്പ­ത്തി­ക സ്രോ­ത­സ്: സി­പി­എം­ നേ­താക്ക­ളെ വെല്ലു­വി­ളി­ച്ച് ക്രൈം ന­ന്ദ­കു­മാര്‍
കൊ­ച്ചി: ത­ന്റെ സാ­മ്പത്തി­ക സ്രോ­ത­സി­നെ കു­റി­ച്ച് ഏ­ത് അ­ന്വേ­ഷ­ണവും നേ­രി­ടാന്‍ ത­യ്യാ­റാ­ണെ­ന്ന് ക്രൈം ന­ന്ദ­കു­മാര്‍ അ­റി­യിച്ചു. അ­തേ­സമ­യം സി­പി­എം­നേ­താ­ക്കളും അ­വ­രു­ടെ സാ­മ്പത്തി­ക സ്രോ­ത­സി­നെ കു­റി­ച്ച് അ­ന്വേഷ­ണം ന­ട­ത്താന്‍ ത­യ്യാ­റു­ണ്ടോ­യെ­ന്ന് അ­ദ്ദേ­ഹം വെല്ലു­വി­ളിച്ചു.

കവി­യൂര്‍ കേസില്‍ പ്രതി­യായ ലതാ നായരെ സ്വാധീ­നിച്ച് പ്രമുഖ നേതാ­ക്ക­ന്മാ­രുടെ പേരു പറ­യാന്‍ പ്രേരി­പ്പി­ക്കു­കയും അതിന് അന്‍പതു ല­ക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ വാഗ്ദാനം ചെ­യ്­തു­വെ­ന്നു­മുള്ള കെട്ടി­ച്ച­മച്ച ഒരു റിപ്പോര്‍ട്ട് സിബിഐ അഡീ­ഷ­ണല്‍ സൂപ്രണ്ട് നന്ദ­കു­മാര്‍ നായര്‍ ഫയല്‍ ചെയ്തതിന്റെ അടി­സ്ഥാ­ന­ത്തില്‍ തന്റെ സാമ്പ­ത്തിക സ്രോത­സ്സി­നെയും അധി­കാര ബന്ധ­ങ്ങ­ളെയും കുറിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാ­രു­കള്‍ അന്വേ­ഷി­ക്കണം എന്ന് സിപിഎം സംസ്ഥാന സെക്ര­ട്ടേ­റി­യറ്റ് ആവ­ശ്യ­പ്പെ­ട്ട സാ­ഹ­ച­ര്യത്തി­ലാ­ണ് നന്ദ­കു­മാ­റിന്റെ വെല്ലു­വി­ളി­.

ഇക്കാ­ര്യങ്ങള്‍ സി­പിഎം നിര്‍ദ്ദേ­ശി­ക്കുന്ന ഏത് അന്വേ­ഷണ ഏജന്‍സി­യെ­ക്കൊണ്ടും അന്വേ­ഷി­പ്പി­ക്കു­ന്ന­തി­നെ താന്‍ സ്വാഗതം ചെ­യ്യു­ന്ന­താ­യി ന­ന്ദ­കു­മാര്‍ പ­റഞ്ഞു. എല്ലാ­വി­ധ­ത്തിലും അ­ന്വേ­ഷ­ണ­ത്തില്‍ സ­ഹ­ക­രി­ക്കും. എന്നാല്‍, ഇതേ ഏജന്‍സി­യെ­ക്കൊണ്ട് സി­പി­എം സംസ്ഥാന സെക്ര­ട്ടറി പിണ­റായി വിജ­യന്‍ അട­ക്ക­മുള്ള നേതാ­ക്ക­ന്മാ­രുടെ സാമ്പ­ത്തിക സ്രോത­സ്സി­നെ­ക്കു­റിച്ച് അന്വേ­ഷി­പ്പിക്കാനും സി­പിഎം സംസ്ഥാന സെക്ര­ട്ടേ­റി­യറ്റ് തയ്യാ­റാ­കു­മോ­യെ­ന്ന് ന­ന്ദ­കു­മാര്‍ ചോ­ദി­ച്ചു.

അനഘയെ പിതാവ് നാരാ­യ­ണന്‍ നമ്പൂ­തിരി പീഡി­പ്പിച്ചു എന്നു വരുത്തി തീര്‍ക്കാന്‍ സഹ­പാ­ഠി­യായ രമ്യ രാജനെയായി­രുന്നു സാക്ഷി­യായി സിബിഐ അഡീ­ഷ­ണല്‍ സൂപ്രണ്ട് നന്ദ­കു­മാര്‍ നായര്‍ കൊണ്ടു വന്ന­ത്. എന്നാല്‍, അന­ഘയെ പിതാവ് നാരാ­യ­ണന്‍ നമ്പൂ­തിരി പീഡി­പ്പിച്ചു എന്ന് താന്‍ സിബി­ഐ­യോട് പറ­ഞ്ഞി­ട്ടില്ല എന്ന് രമ്യാ രാജന്‍ ക്രൈമിന്റെ റിപ്പോര്‍ട്ടര്‍മാ­രോട് വെളി­പ്പെ­ടു­ത്തിയ ഇന്റര്‍വ്യൂ അട­ങ്ങിയ ടേ­പ്പ് താന്‍ ഹാജ­രാ­ക്കിയി­രു­ന്നു.

ഈ ഇന്റര്‍വ്യൂ രമ്യ രാജന്റെ അനു­മ­തി­യി­ല്ലാതെ നട­ത്തി­യ­താ­ണെന്നും അതു­കൊണ്ട് വ്യക്തി സ്വാതന്ത്ര്യം ലംഘിച്ചതിന്റെ പേരില്‍ എനി­ക്കെ­തിരെ കേസ് എടു­ക്ക­ണ­മെന്നായി­രുന്നു കഴിഞ്ഞ തവണത്തെ റിപ്പോര്‍ട്ടില്‍ സിബിഐ ആവ­ശ്യ­പ്പെ­ട്ടി­രു­ന്നത്.

സാ­മ്പ­ത്തി­ക സ്രോ­ത­സ്: സി­പി­എം­ നേ­താക്ക­ളെ വെല്ലു­വി­ളി­ച്ച് ക്രൈം ന­ന്ദ­കു­മാര്‍എന്നാല്‍, സംഭ­വ­ത്തിന്റെ നിജ­സ്ഥിതി മന­സ്സി­ലാക്കി നാരാ­യ­ണന്‍ നമ്പൂ­തിരി മകളെ പീഡി­പ്പിച്ചു എന്ന സിബിഐയുടെ കണ്ടെ­ത്തല്‍ തെറ്റാ­ണെന്നും അന­ഘയെ ലതാ നായര്‍ ഏതെല്ലാം രാഷ്ട്രീയ നേതാ­ക്ക­ന്മാര്‍ക്കാണ് കാഴ്ച­വ­ച്ചത് എന്നതുള്‍പ്പെ­ടെ­യുള്ള കാര്യ­ങ്ങള്‍ അന്വേ­ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പി­ക്കാ­നു­മാ­യി­രുന്നു തിരു­വ­ന­ന്ത­പുരം സ്‌പെഷ്യല്‍ സിബിഐ കോടതി ആവ­ശ്യ­പ്പെ­ട്ട­ത്.
ഈ സാഹ­ച­ര്യ­ത്തി­ലാണ് അന­ഘയെ പിതാവ് പീഡി­പ്പിച്ചു എന്ന് ലതാ നായര്‍ വെ­ളി­പ്പെ­ടു­ത്തി­യെന്ന പുതിയ വിശ­ദീ­ക­ര­ണ­വു­മാ­യി സി­ബി­ഐ ഡെ­പ്യൂ­ട്ടി ഡ­യ­റ­ക്ടര്‍ നന്ദകു­മാര്‍ നായര്‍ രംഗ­ത്തെ­ത്തി­യ­ത്. ലതാ നായര്‍­ക്ക് താന്‍ പണം വാഗ്ദാനം ചെയ്തു എന്നതും മേല്‍ സൂചി­പ്പിച്ചതുപോ­ലെ­ ചമച്ച കള്ള­ക്ക­ഥ­യാ­ണ്.

അന­ഘയെ പിതാവ് നാരാ­യ­ണന്‍ നമ്പൂ­തിരി പീഡി­പ്പിച്ചു എന്ന് 'കണ്ടെ­ത്തിയ' നന്ദ­കു­മാര്‍ നായര്‍ക്കെ­തിരെ നാരാ­യ­ണന്‍ നമ്പൂ­തി­രി­യുടെ സഹോ­ദ­രന്‍ ഉണ്ണി­കൃ­ഷ്ണന്‍ നമ്പൂ­തിരി അഞ്ചു­കോടി രൂപ നഷ്ട­പ­രി­ഹാരം ആവ­ശ്യ­പ്പെട്ട് നോട്ടീസ് അയ­ച്ചി­രിക്കെ കേസില്‍ കുടു­ങ്ങു­മെന്ന് മുന്‍കൂട്ടി കണ്ട് കെട്ടി­ച്ച­മ­ച്ച­താണ് ഈ കഥ­ക­ളൊക്കെ.

ഈ മാന­ന­ഷ്ട­ക്കേ­സില്‍ പ്രതി­യാകാന്‍ പോകുന്ന നന്ദ­കു­മാര്‍ നായര്‍ വീണ്ടും ഈ കേസ് അന്വേ­ഷി­ക്കു­ന്നത് നീതി­യുടെ അട്ടി­മ­റി­യാ­ണ്. ഈ കാര്യം ചൂണ്ടി­ക്കാ­ട്ടി താന്‍ ഹൈക്കോ­ട­തി­യില്‍ ഹര്‍ജി ഫയല്‍ ചെയ്തി­ട്ടു­ള്ള­താ­ണെന്നും ന­ന്ദ­കു­മാര്‍ വ്യ­ക്ത­മാ­ക്കി.

കഴിഞ്ഞ രണ്ടു­വര്‍ഷ­മായി അഭയ കേസില്‍ കുറ്റ­പത്രം സമര്‍പ്പി­ക്കാതെ കേസ് അട്ടി­മ­റി­ക്കാന്‍ ശ്രമിക്കുന്ന നന്ദ­കു­മാ­ര്‍ നായര്‍ക്കെ­തിരെ 23 പേജുള്ള ആരോ­പ­ണ­ങ്ങള്‍ ഇതി­നകം സിബിഐ കോട­തി­യില്‍ ജോമോന്‍ പുത്തന്‍പുര­ക്കല്‍ ഫയല്‍ ചെയ്തി­ട്ടുള്ളതാ­ണ്. അച്ഛന്‍ മകളെ പീഡി­പ്പിച്ചു എന്ന നന്ദ­കു­മാ­ര്‍ നായ­രുടെ കണ്ടെത്തല്‍ കള്ള­മാ­ണെന്ന സിബിഐ കോട­തി­യുടെ വിധി­യെ­ക്കു­റിച്ച് സി­പിഎമ്മിന് എന്ത് അഭി­പ്രാ­യ­മാണ് പറ­യാ­നു­ള്ള­തെ­ന്ന് ന­ന്ദ­കു­മാര്‍ ­ചോ­ദിച്ചു. ഇത് സിപി­­എം സെക്ര­ട്ടേ­റി­യറ്റ് അംഗീ­ക­രി­ക്കു­ന്നു­ണ്ടോ­യെ­ന്നും വ്യ­ക്ത­മാ­ക്കണം.

1999 മുതല്‍ കള്ള­ക്കേ­സു­കള്‍ ചമ­ച്ച് തന്നെ അറ­സ്റ്റ് ചെയ്യു­കയും നശി­പ്പി­ക്കാന്‍ ശ്രമിച്ചു കൊണ്ടി­രി­ക്കു­കയും ചെയ്യു­ക­യാണ് സിപി­­എമ്മും അവരെ പിന്തു­ണ­യ്ക്കുന്ന ഭര­ണ­കൂ­ട­വും. അതിന്റെ ഏറ്റവും ഒടു­വി­ലത്തെ പരി­ണ­തി­യാ­ണ് തന്റെ സാമ്പ­ത്തിക സ്രോത­സ്സു­ക­ളെ­ക്കു­റിച്ച് അന്വേ­ഷി­ക്ക­ണ­മെന്ന ആവ­ശ്യ­മെ­ന്ന് ന­ന്ദ­കു­മാര്‍ കൂ­ട്ടി­ച്ചേര്‍ത്തു.

Keywords:  Kochi, Kerala, CPM, Leaders, Molestation case, Nandha Kumar, CBI


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia