SWISS-TOWER 24/07/2023

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ സ്ഥാപിച്ച ട്രസ്റ്റില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 08.11.2016) പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ സ്ഥാപിച്ച ട്രസ്റ്റില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി ആരോപണം. പെരിന്തല്‍മണ്ണ കേന്ദ്രമാക്കി 2013ല്‍ ആരംഭിച്ച ലൈഫ് കെയര്‍ ഡയഗ്‌നോസിസ് സെന്ററിന് പണം നല്‍കി വഞ്ചിതരായവരാണ് വാര്‍ത്താസമ്മേളനത്തില്‍ തട്ടിപ്പ് വെളിപ്പെടുത്തിയത്.

ലീഗ് നേതാക്കള്‍ സ്വദേശത്തും വിദേശത്ത് നിന്നുമായി ഒരു ഷെയറിന് ഒരു ലക്ഷം രൂപയെന്ന കണക്കില്‍ ഒന്നേകാല്‍ കോടി രൂപ പിരിച്ചെടുത്തു. പക്ഷേ ഇതുവരെ ലാഭവിഹിതം ലഭിക്കുകയോ മീറ്റിങ് വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് ഷെയറുടമകള്‍ പറയുന്നു.

2013 മെയ് 27നാണ് ജീവകാരുണ്യമെന്ന രീതിയില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നത്. ശിഹാബ് തങ്ങള്‍ ഹെല്‍ത്ത് കെയര്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ സ്ഥാപനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള ട്രസ്റ്റാണ്.

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ സ്ഥാപിച്ച ട്രസ്റ്റില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി
മറ്റ് ട്രസ്റ്റ് അംഗങ്ങളും മുസ്ലീം ലീഗ് നേതാക്കളാണ്. നൂറുകണക്കിന് ആളുകളില്‍ നിന്നായി കോടികള്‍ പിരിച്ചെടുത്തിട്ടുണ്ട്. രണ്ട് പ്രാവശ്യം മതപ്രഭാഷണം സംഘടിപ്പിച്ച് 25 ലക്ഷം രൂപ വേറെയും സമാഹരിച്ചു. പെരിന്തല്‍മണ്ണയിലെ പ്രാദേശിക ലീഗ് നേതാക്കളാണ് പണപിരിവിന് നേതൃത്വം നല്‍കിയത്. ഇപ്പോള്‍ സ്ഥാപനം മറ്റൊരു വ്യക്തിക്ക് വാടകക്ക് നല്‍കിയിരിക്കുകയാണെന്നും ഷെയറുടമകള്‍ പറയുന്നു.

വഞ്ചിതരായവര്‍ സാദിഖലി തങ്ങളെ കണ്ട് സങ്കടമറിയിച്ചപ്പോള്‍ ആരോട് ചോദിച്ചിട്ടാ പണം കൊടുത്തത് എന്നായിരുന്നു മറുപടി. പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയത്.
പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പണം തിരികെ കൊടുക്കാമെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. പക്ഷേ രണ്ട് തവണ കൊടുത്ത ചെക്കും മടങ്ങി.

പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇപ്പോഴും പണപിരിവ് നടത്തുന്നുണ്ട്. എത്രയും വേഗം ഇത് നിര്‍ത്തി എല്ലാവര്‍ക്കും പണം തിരികെ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ഷെയറുടമകളായ കെ.ടി.മൊയ്തു, എം.കെ.അബ്ദുള്‍ സലാം, വി.ഹംസ, ശിഹാബ്, സാലിഹ് കിണതിയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Keywords: Panakkad, Muslim-League, IUML, Malappuram, Press meet, Kerala, Financial fraud complaint against Sayyid Mohammed Ali Shihab Thangal Trust.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia