Kannur Airport | സാമ്പത്തിക ബാധ്യതകൊണ്ട് നട്ടെല്ലൊടിഞ്ഞു, കണ്ണൂര്‍ വിമാനത്താവളം സ്വകാര്യവത് കരണത്തിന്റെ പാതയിലോ?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) അനുദിനമേറുന്ന സാമ്പത്തിക ബാധ്യതയാല്‍ നട്ടെല്ലൊടിഞ്ഞ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളവും സ്വകാര്യവത്കരണത്തിന്റെ പാതയില്‍. ഇതു സംബന്ധിച്ചുളള ഗൗരവമേറിയ ചര്‍ചകള്‍ കേന്ദ്രവ്യോമയാനം ഉടന്‍ തുടങ്ങുമെന്നാണ് സൂചന. കേരളത്തില്‍ ബിജെപി ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ത്താത്ത സാഹചര്യത്തിലാണ് സ്വകാര്യവത്കരണത്തിന് ഗതിവേഗം കൂടാന്‍ സാഹചര്യമൊരുങ്ങിയത്.
    
Kannur Airport | സാമ്പത്തിക ബാധ്യതകൊണ്ട് നട്ടെല്ലൊടിഞ്ഞു, കണ്ണൂര്‍ വിമാനത്താവളം സ്വകാര്യവത് കരണത്തിന്റെ പാതയിലോ?

തിരുവനന്തപുരം മോഡലില്‍ കണ്ണൂര്‍ വിമാനത്താവളം കുത്തക കംപനികള്‍ക്ക് പാട്ടം കൊടുക്കാനാണ് നീക്കം നടത്തുന്നത്. ഇവരില്‍ നിന്നും വാങ്ങുന്ന നിരതദ്രവ്യം കൊണ്ട് വിമാനത്താവളത്തിന്റെ ഇതുവരെയുളള ബാധ്യതകള്‍ ഒഴിവാക്കാനാണ് നീക്കം. സംസ്ഥാന സര്‍കാരിന്റെ കീഴിലുളള കിയാലിന് ഇനി വിമാനത്താവളം നടത്തിക്കൊണ്ടുപോകാന്‍ കഴിയുമെന്ന വിശ്വാസം പ്രവാസികള്‍ക്കുമില്ല.

വിദേശവിമാന സര്‍വീസുകള്‍ നിലച്ചതിന് പിന്നാലെ വന്‍സാമ്പത്തിക ബാധ്യതയിലേയ്ക്കാണ് കിയാല്‍ നീങ്ങുന്നത്. വിദേശ വിമാന കംപനികള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി കേന്ദ്രം നല്‍കാത്തതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഈ അവസ്ഥയ്ക്കുള്ള പ്രധാനകാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

വിദേശ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ആവശ്യമായ 'പോയന്റ് ഓഫ് കോള്‍'പദവിക്കായി കിയാല്‍ തുടക്കം മുതല്‍ കേന്ദ്ര സര്‍കാരിനെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ല. കണ്ണൂര്‍ വിമാനത്താവളം മെട്രോ നഗരത്തിലല്ല എന്ന കാരണം ചൂണ്ടികാട്ടിയാണ് പോയന്റ് ഓഫ് കോള്‍ സ്റ്റാറ്റസ് കേന്ദ്രം നല്‍കാതിരിക്കുന്നത്.

പ്രതിമാസം 240 സര്‍വീസുകള്‍ നടത്തിയിരുന്ന ഗോ ഫസ്റ്റിന്റെ വിമാനങ്ങള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിയതാണ് കിയാല്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതേ തുടര്‍ന്ന് വിമാന സര്‍വീസുകളുടെ എണ്ണത്തിലുണ്ടായ കുറവ് വിമാനത്താവളത്തിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
     
Kannur Airport | സാമ്പത്തിക ബാധ്യതകൊണ്ട് നട്ടെല്ലൊടിഞ്ഞു, കണ്ണൂര്‍ വിമാനത്താവളം സ്വകാര്യവത് കരണത്തിന്റെ പാതയിലോ?

മാത്രമല്ല വലിയ വിമാനങ്ങളുപയോഗിച്ച് രാജ്യാന്തര സര്‍വീസുകളടക്കം നടത്തിയിരുന്ന എയര്‍ ഇന്‍ഡ്യയുടെ പെട്ടെന്നുള്ള പിന്മാറ്റവും വിമാനത്താവളത്തിനെ പ്രതികൂലമായി ബാധിച്ചു. നിലവില്‍ എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ എയര്‍ലൈനുകള്‍ മാത്രം സര്‍വീസ് നടത്തുന്ന വിമാനത്താവളമാണ് കണ്ണൂര്‍.

അതുകൊണ്ട് തന്നെ നിലവിലുള്ള സര്‍വീസുകള്‍ക്ക് വലിയ ടികറ്റ് നിരക്കുമാണ്. ഇതോടെ യാത്രക്കാര്‍ കരിപ്പൂര്‍, മംഗ്ലൂര്‍ വിമാനത്താവളത്തെയാണ് ഇപ്പോള്‍ കൂടുതലായി ആശ്രയിക്കുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 2018 ഡിസംബര്‍ ഒമ്പതിന് അബൂദബിയിലേക്ക് ആദ്യവിമാനം പറന്നുയര്‍ന്നപ്പോള്‍ സഫലമായത് ഒരു നാടിന്റെ യാത്രാ സ്വപ്നമായിരുന്നു. മലബാറിന്റെ സമഗ്ര വികസനത്തിനും ഈ വിമാനത്താവളം വഴിയൊരുക്കുമെന്ന് പ്രതീക്ഷിച്ചു.

ആദ്യ വിമാനം പറന്ന് 10 മാസം കൊണ്ട് പ്രതിദിന സര്‍വീസ് 50ലേക്ക് ഉയര്‍ന്നു. ആഴ്ചയില്‍ 65 രാജ്യാന്തര സര്‍വീസ് എന്ന നേട്ടവും അധികം വൈകാതെ കിയാല്‍ സ്വന്തമാക്കിയിരുന്നു. ഈ കാലയളവില്‍ 10 ലക്ഷം പേരാണ് കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നത്. എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ണൂര്‍ വിമാനത്താവളം ഓരോദിവസവും വന്‍കടബാധ്യതയിലൂടെയാണ് മുന്‍പോട്ടു പോകുന്നത്.

ഒരു മാസം ഇവിടെയുളള ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ മാത്രം വേണം 90ലക്ഷം. ഇതുകൂടാതെ കസ്റ്റംസ്, സിആര്‍പിഎഫ്, ഉദ്യോഗസ്ഥരുടെ ശമ്പളം, ഫയര്‍, ഇലക്ട്രിസിറ്റി എന്നിവയിനത്തില്‍ ഒരു കോടിയിലേറെ കിയാല്‍ കണ്ടെത്തേണ്ടതുണ്ട്. കംപനിയായി രൂപീകരിച്ചതുകാരണം കിയാലിന് പൊതുഖജനാവില്‍ നിന്നും ഫന്‍ഡ് വകയിരുത്താന്‍ സംസ്ഥാന സര്‍കാരിനും കഴിയുന്നില്ല.

Keywords: Financial burden, Kannur airport on path of Privatisation?, Kannur, News, Kannur airport, Passengers, Economic Crisis, BJP, Go Fast, Fund, Kerala. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia