Criticized | കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചു; പരിഗണന നല്‍കിയത് 2 സംസ്ഥാനങ്ങള്‍ക്ക്; ബിജെപി അകൗണ്ട് തുറന്നപ്പോള്‍ സംസ്ഥാനത്തിന്റെ അകൗണ്ട് പൂട്ടി, എംപിമാര്‍ പ്രതിഷേധിക്കണമെന്നും ധനമന്ത്രി
 

 
Finance Minister KN Balagopal Criticized Union Budget, Thiruvananthapuram, News, Finance Minister, KN Balagopal, Criticized, Union Budget, Politics, BJP, Kerala News
Finance Minister KN Balagopal Criticized Union Budget, Thiruvananthapuram, News, Finance Minister, KN Balagopal, Criticized, Union Budget, Politics, BJP, Kerala News

Photo Credit: Facebook / KN Balagopal

വിഴിഞ്ഞം പദ്ധതിക്കായി ഒരു രൂപപോലും മാറ്റിവച്ചില്ല

വര്‍ഷങ്ങളായി സ്ഥലം ഉള്‍പെടെ മാറ്റിവച്ചിട്ട് എയിംസിന്റെ കാര്യവും പരിഗണിച്ചില്ല

തിരുവനന്തപുരം: (KVARTHA) ധനമന്ത്രി നിര്‍മല സിതാരാമന്‍ (Finance Minister Nirmala Sitharaman) അവതരിപ്പിച്ച (Presented) കേന്ദ്ര ബജറ്റിനെതിരെ (Union Budget) രൂക്ഷവിമര്‍ശനവുമായി (Criticized)   ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ (Finance Minister KN Balagopal) . ബജറ്റ് ജനവിരുദ്ധവും നിരാശാജനകവുമാണെന്ന് പറഞ്ഞ ധനമന്ത്രി കേരളത്തെ പാടെ അവഗണിച്ചുവെന്നും രണ്ട് സംസ്ഥാനങ്ങള്‍ക്ക് മാത്രമാണു പരിഗണന (Consideration) നല്‍കിയതെന്നും ചൂണ്ടിക്കാട്ടി. ഇത് തിരുത്തി എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായതു നല്‍കാന്‍ കേന്ദ്രം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


ആന്ധ്രാ പ്രദേശ് വികസനത്തിനായാണ് പ്രത്യേക പാകേജ് ആവശ്യപ്പെട്ടത്. കേരളമാകട്ടെ വെട്ടിക്കുറിച്ച ഫണ്ട് ഒരു പാകേജായി തരണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അതു പരിഗണിച്ചുമില്ല. വിഴിഞ്ഞം പദ്ധതിക്കായി ഒരു രൂപപോലും മാറ്റിവച്ചില്ല. വര്‍ഷങ്ങളായി സ്ഥലം ഉള്‍പെടെ മാറ്റിവച്ചിട്ട് എയിംസിന്റെ കാര്യവും പരിഗണിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


ബിജെപി അകൗണ്ട് തുറന്നപ്പോള്‍ സംസ്ഥാനത്തിന്റെ അകൗണ്ട് പൂട്ടുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളത്തില്‍ നിന്നുള്ള ബിജെപി മന്ത്രിമാരും യുഡിഎഫ് എംപിമാരും കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ഒരു താല്‍പര്യവും സംരക്ഷിക്കാത്ത കേരളവിരുദ്ധമായ ബജറ്റാണിത്. അങ്ങേയറ്റം പ്രതിഷേധവും വിഷമവുമുണ്ട്. 


രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി രൂപീകരിക്കേണ്ട ബജറ്റ് മോദി സര്‍കാരിന്റ ആരോഗ്യത്തിനും ആയുസിനും വേണ്ടി മാത്രം നടത്തിയ പൊളിറ്റികല്‍ ഗിമ്മിക്ക് ആയി മാറി. സ്വന്തം മുന്നണിയുടെ താല്‍പര്യം സംരക്ഷിക്കാനായി ചില പ്രദേശത്തിന് മാത്രം പ്രധാന്യം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഇന്‍ഡ്യാ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്തതാണെന്നും മന്ത്രി എടുത്തുപറഞ്ഞു.


ഫെഡറലിസത്തിന്റെ കാര്യം പറയാന്‍ മോദി സര്‍കാരിന് അര്‍ഹതയില്ലെന്ന് തെളിയിക്കുന്ന ബജറ്റാണിതെന്ന് പറഞ്ഞ മന്ത്രി തൊഴില്‍ അവസരങ്ങള്‍ സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഉണ്ടെങ്കില്‍ കഴിഞ്ഞ ബജറ്റുമായി നോക്കുമ്പോള്‍ കാര്യമായ മാറ്റമൊന്നുമില്ലെന്നും എടുത്തുപറഞ്ഞു. ലക്ഷക്കണക്കിന് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെങ്കിലും നിയമനം നടത്തുന്നില്ല. പല മേഖലയിലും ഫണ്ട് വെട്ടിക്കുറിച്ചിരിക്കുകയാണ്. ഭക്ഷ്യസബ് സിഡിയും വളം സബ് സിഡിയും ഗണ്യമായി വെട്ടിക്കുറച്ചു. തൊഴിലുറപ്പു പദ്ധതിക്കുള്ള പണവും കുറച്ചിരിക്കുകയാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പദ്ധതിക്കും ഫണ്ട് വെട്ടിക്കുറച്ചിട്ടുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia