Tourism Sector | ടൂറിസം മേഖലയില്‍ 500 കോടിയുടെ വികസന പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി
Feb 5, 2024, 11:37 IST
തിരുവന്തപുരം: (KVARTHA) ടൂറിസം മേഖലയില്‍ 500 കോടിയുടെ വികസന പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികള്‍ കൊണ്ട് വരുമെന്നും മന്ത്രി പറഞ്ഞു. വര്‍ക്കല, കൊല്ലം, മണ്‍റോതുരുത്ത്, ആലപ്പുഴ, മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി, പൊന്നാനി, ബേപ്പൂര്‍, കോഴിക്കോട്, കണ്ണൂര്‍, ബേക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ വികസനത്തിനായാണ് പണം അനുവദിക്കുന്നത്.
ഇന്‍ഡ്യയിലെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആകാന്‍ കേരളത്തിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയില്‍ ഉണ്ടാകുന്നത് വന്‍ മാറ്റമാണെന്ന് പറഞ്ഞ മന്ത്രി 25 പുതിയ സ്വകാര്യ വ്യവസായ പാര്‍കുകള്‍ക്ക് അനുമതി നല്‍കുമെന്നും പ്രഖ്യാപിച്ചു. സ്റ്റാര്‍ടപ് മിഷന്‍ ഉണ്ടാക്കുന്നത് മികച്ച നേട്ടമാണെന്നും മന്ത്രി വ്യക്തമാക്കി. വര്‍ക് ഫ്രം ഹോം ലീസ് സെന്ററുകള്‍ വ്യാപകമാക്കുമെന്നും സംസ്ഥാന വ്യാപകമായി ലീസ് സെന്റര്‍ തുടങ്ങാന്‍ 10 കോടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും ധനമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം ദക്ഷിണേന്‍ഡ്യയുടെ വ്യാപാര ഭൂപടത്തെ മാറ്റിവരയ്ക്കുമെന്ന പ്രതീക്ഷയും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പങ്കുവച്ചു.
വിഴിഞ്ഞം പദ്ധതിയുടെ ഗുണം പ്രാദേശിക മീന്‍പിടുത്ത തൊഴിലാളികള്‍ക്കടക്കം അര്‍ഹതപ്പെട്ടതാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ ഇനി സമയ നഷ്ടമുണ്ടാകില്ല. അത് സംസ്ഥാന സര്‍കാരിന്റെ ദൃഢനിശ്ചയമാണ്. വിഴിഞ്ഞം നാവായിക്കുളം റിംഗ് റോഡ് പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

Keywords: Finance Minister announced 500 crore development plan in tourism sector, Thiruvananthapuram, News, Finance Minister, Announced, Budget, Tourism, Kerala Industrial Park, Fishermen, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.