ഒടു­വില്‍ ഓണ­മാഘോ­ഷി­ക്കാന്‍ 'ടി വി' ജയി­ലിനു പുറ­ത്തെ­ത്തി

 


ഒടു­വില്‍ ഓണ­മാഘോ­ഷി­ക്കാന്‍ 'ടി വി' ജയി­ലിനു പുറ­ത്തെ­ത്തി
ക­ണ്ണൂര്‍: അരി­യില്‍ അബ്ദുള്‍ ഷു­കൂര്‍ വ­ധ­ക്കേ­സില്‍ അ­റ­സ്­റ്റി­ലാ­യ ടി.­വി. രാ­ജേ­ഷ് എം.എല്‍.എ ഒടു­വില്‍ ജയി­ലിനു പുറ­ത്തെ­ത്തി. എം.­എല്‍.­എയ്ക്ക് ഹൈ­ക്കോ­ട­തി ജാ­മ്യം അ­നു­വ­ദി­ക്കുക­യാ­യി­രു­ന്നു.

എം­.എല്‍­.എ എ­ന്ന നി­ല­യില്‍ അദ്ദേ­ഹ­ത്തിന്റെ മ­ണ്ഡ­ല­ത്തി­ലെ താല്‍­പ­ര്യങ്ങള്‍ സം­ര­ക്ഷി­ക്കേണ്ട­തു­ള്ള­തി­നാ­ലാണ് കോടതി ജാമ്യം അനു­വ­ദി­ച്ച­ത്. കേസിലെ സാക്ഷി­കളെ സ്വാധീ­നി­ക്കാന്‍ ശ്രമി­ക്ക­രു­തെന്നും, അ­ന്വേ­ഷ­ണ­വു­മാ­യി സ­ഹ­ക­രി­ക്ക­ണ­മെ­ന്നും കോ­ട­തി എം.എല്‍.­എ­യോട് നിര്‍­ദേ­ശി­ച്ചു. ഒളിം­പി­ക്‌സില്‍ പങ്കെ­ടുത്ത് ഇന്ത്യ­യ്ക്കു­വേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടിയ സന്തോ­ഷ­ത്തി­ലാ­യി­രുന്നു രാജേഷ് പുറ­ത്തെ­ത്തി­യ­ത്. അറസ്റ്റ് ചെയ്യാന്‍ പോലീ­സെ­ത്തി­യാല്‍ മുള­കു­വെള്ളം കൊണ്ട് നേരി­ട­ണ­മെന്ന് പറഞ്ഞ എം വി ജയ­രാ­ജന്‍ മുതല്‍ ജയി­ലു­ക­ളില്‍ ആയി­ര­ങ്ങ­ള­ല്ല, പതി­നാ­യി­ര­ങ്ങള്‍ നിറ­ഞ്ഞാലും ഈ പാര്‍ട്ടി­ക്ക് അതൊരു പ്രശ്‌ന­വു­മല്ലെന്ന് ഘോര­ഘോരം പ്രസം­ഗിച്ച പിണ­റായി വിജ­യന്‍ വരെ­യുള്ള നേതാക്കള്‍ക്കേറ്റ പ്രഹ­ര­മായിരുന്നു ടി വി രാജേഷ് എം.­എല്‍.­എ­യുടെ അറ­സ്റ്റ്.

രാജേ­ഷിന് മുമ്പ് ജയി­ലി­ലെത്തി മാതൃക കാണി­ച്ച സി.പി.എം കണ്ണൂര്‍ ജില്ലാ സെക്ര­ട്ടറി പി ജയ­രാ­ജന്റെ ജാമ്യാ­പേ­ക്ഷയും ടി വി രാജേഷ് എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യാ­പേ­ക്ഷയും ഹൈക്കോ­ടതി തള്ളി­യ­തോടെ സി പി എം യഥാര്‍ത്ഥ­ത്തില്‍ മാള­ത്തില്‍ ഒളി­ച്ച പാമ്പി­നെ­പ്പോ­ലെ­യാ­യി­രു­ന്നു. പി ജയ­രാ­ജനെ അറ­സ്റ്റു­ചെ­യ്ത­പ്പോ­ഴു­ണ്ടായ പുകി­ലൊന്നും രാജേഷ് എം.എല്‍­.എയെ അറ­സ്റ്റു­ചെ­യ്ത­പ്പോ­ഴു­ണ്ടാ­കാ­ത്തത് ഏവ­രേയും അത്ഭു­ത­പ്പെ­ടു­ത്തി­യി­രി­ക്കാം. കാരണം മറ്റൊ­ന്നു­മ­ല്ല, ജാമ്യം കിട്ടില്ല എന്നതു തന്നെ. അതു­കൊ­ണ്ടു­തന്നെ നാവില്‍ പുഴു­ത്താല്‍ നുണ­ഞ്ഞി­റ­ക്കണം എന്ന പഴ­ഞ്ചൊല്ല് സി പി എം നേതാ­ക്കളും അണി­കളും അക്ഷ­രം­പ്രതി പ്രാവര്‍ത്തി­ക­മാ­ക്കുക­യാ­യി­രു­ന്നു.

വളരെ ധാര്‍ഷ്ട്യ­ത്തോടും അഹങ്കാരത്തോടും കൂടി എല്ലാ കാര്യ­ത്തിലും പ്രതി­ക­രി­ക്കു­കയും പ്രവര്‍ത്തി­ക്കു­കയും ചെയ്ത എം വി ജയ­രാ­ജ­നട­ക്ക­മുള്ള നേതാ­ക്ക­ളെല്ലാം ടി വി രാജേ­ഷിന്റെ അറ­സ്റ്റോടെ പത്തി­മ­ട­ക്കു­ക­യാ­ണു­ണ്ടാ­യ­ത്. കോടതി തങ്ങള്‍ക്ക് പുല്ലാ­ണെന്ന് വെല്ലു വി­ളിച്ച് ശും­ഭന്‍ പ്ര­യോ­ഗ­ത്തി­ന്റെ പാ­റ്റന്റ് ല­ഭിച്ച ജയ­രാ­ജന്‍ അട­ക്ക­മു­ള്ള­വര്‍ നിയ­മത്തെ മാനി­ക്കു­ന്നു. നിയ­മ­ത്തിന്റെ വഴി­യിലാണ് ഇനി­യുള്ള നട­പ­ടി­കളും പ്രവര്‍ത്തി­ക­ളു­മെ­ന്നാണ് ടി വി രാജേഷ് എം.എല്‍­.എ­യുടെ അറ­സ്റ്റി­നോട് പ്രതി­ക­രി­ച്ച­ത്.

പി ജയ­രാ­ജനെ അറസ്റ്റ് ചെയ്ത­തിന്റെ പേരില്‍ സി പി എം ഉയര്‍ത്തിയ കലാപം ഹൈകോ­ടതി വളരെ ഗൗര­വ­ത്തോ­ടെ­യാണ് നിരീ­ക്ഷി­ച്ച­ത്. പൊതു­മു­തലും സ്ഥാപ­ന­ങ്ങളും തകര്‍ത്ത് ഒരു വ്യക്തി­യുടെ പേരില്‍ സമൂ­ഹ­ത്തിന്റെ സ്വാതന്ത്ര്യം തന്നെ തച്ചു­ട­ക്കുന്ന സി പി എം നില­പാ­ടി­നുള്ള താക്കീ­താ­യി­രുന്നു ഹൈക്കോ­ടതി വിധി. കോട­തിക്ക് കല്ലെ­റിഞ്ഞും ജഡ്ജി­മാരെ ഭീഷണി­പ്പെ­ടു­ത്തിയും നിയമം കൈയി­ലെ­ടുത്തും സി പി എം നേതൃ­ത്വ­മാണ് പര­മാ­ധി­കാ­രി­ക­ളെന്ന മട്ടില്‍ പെരു­മാറി അപ­ഹാ­സ്യ­രാ­യ­വര്‍ ഇപ്പോള്‍ പത്തി­മ­ട­ക്കി­യി­രി­ക്കുകയാ­ണ്.

കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് ജയ­രാ­ജന്‍ പോലീസ് മുമ്പാകെ ഹാജ­രാ­യത് അണി­കള്‍ക്കൊപ്പം പ്രക­ടനം നയിച്ചുകൊണ്ടാ­യി­രു­ന്നു. മുന്‍കൂട്ടി തീരു­മാ­നിച്ച പ്രകാരം ജയ­രാ­ജന്റെ അറ­സ്റ്റിനു ശേഷം സി പി എം കണ്ണൂ­രി­ലെ­ന്നല്ല സംസ്ഥാ­ന­ത്താകെ കലാ­പ­മ­ഴിച്ചു വിടു­കയും ചെയ്തു. ക്രിമി­നല്‍ കേസില്‍ പ്രതി­യായ ഒരാളെ അറസ്റ്റ് ചെയ്ത­തിന്റെ പേരി­ലുള്ള ഹര്‍ത്താ­ലിനും സംസ്ഥാനം സാക്ഷ്യം വഹി­ക്കുക­യു­ണ്ടാ­യി. എന്നാല്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്ര­ട്ടറി കൂടി­യായ ടി വി രാജേ­ഷ് എം എല്‍ എ അറ­സ്റ്റി­ലാ­യ­പ്പോള്‍ ഈ പേക്കൂ­ത്തു­ക­ളൊന്നും ആര്‍ക്കും കാണേണ്ടി വന്നി­ല്ല. രാജേഷ് കോട­തി­യില്‍ ഹാജ­രാ­കാ­നെ­ത്തി­യ­പ്പോള്‍ എം വി ജയ­രാ­ജനും, എ എന്‍ ഷംസീറും പി കെ ശബ­രീഷുമടക്കം ഏതാനും പേര്‍ മാത്ര­മാണ് ഒപ്പ­മു­ണ്ടാ­യി­രു­ന്ന­ത്. സി പി എമ്മിന്റെ കണ്ണൂ­രിലെ നേതാ­ക്കളെ തൊട്ടാല്‍ പാര്‍ട്ടി തീപ്പ­ന്ത­മാ­കു­മെന്നും ജന­ങ്ങളെ അണി­നി­രത്തി നേരി­ടു­മെ­ന്നു­മൊക്കെ പ്രഖ്യാ­പിച്ച പിണ­റായി വിജ­യ­ന­ടക്കം കണ്ണൂ­രിലെ നേതാ­ക്കള്‍ തീര്‍ത്തും അങ്ക­ലാ­പ്പി­ലാ­യി­രി­ക്കെ­യാണ് ടി വി രാജേ­ഷിന് കോടതി ജാമ്യം നല്‍കി­യ­ത്.

നേ­ര­ത്തെ വി­ചാ­ര­ണ­ക്കോ­ട­തി രാ­ജേ­ഷി­ന്റെ ജാ­മ്യാ­പേ­ക്ഷ ത­ള്ളി­യി­രു­ന്നു. തു­ടര്‍­ന്നാ­ണ് അ­ദ്ദേ­ഹം ഹൈ­കോ­ട­തി­യെ സ­മീ­പി­ച്ച­ത്. ഷു­കൂര്‍ വ­ധ­ക്കേ­സി­ലെ 39-ാം പ്ര­തി­യാ­യ രാ­ജേ­ഷിന്റെ മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ ഹൈ­കോ­ട­തി ത­ള്ളി­യ­തി­നെ തു­ടര്‍­ന്ന് അദ്ദേഹം കീ­ഴ­ട­ങ്ങു­ക­യാ­യി­രു­ന്നു. ഷു­കൂ­റി­നെ വ­ധി­ക്കാ­നു­ള്ള തീ­രു­മാ­ന­ത്തെ­ക്കു­റി­ച്ച് അ­റി­വു­ണ്ടാ­യി­ട്ടും മ­റ­ച്ചു­വെച്ചുവെ­ന്ന­താ­ണ് രാ­ജേ­ഷി­നെ­തി­രെ ചു­മ­ത്തി­യി­രി­ക്കു­ന്ന കു­റ്റം. എന്തൊ­ക്കെ­യാ­യാലും ഒടു­വില്‍ ഓണ­മാ­ഘോ­ഷി­ക്കാന്‍ രാജേഷ് എം.എല്‍.എ പുറ­ത്തെ­ത്തി­യ­തില്‍ അണി­കള്‍ അട­ക്കാ­നാ­വാത്ത സന്തോ­ഷ­ത്തി­ലാ­ണ്.

-ജോസഫ് പ്രിയന്‍

Keywords : Kerala, Kannur, T.V Rajesh, CPM, Shukoor Death, High Court, P. Jayarajan, Onam, MLA, Celebration, Jail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia