അബു വെളിപ്പെടുത്തുന്നു; 'മൊഴിമാറ്റിയത് സി.പി.എം. ഭീഷണി മൂലം'

 


കണ്ണൂര്‍: സത്യത്തെ മൂടിവയ്ക്കാം എന്നാല്‍ അത് ഒരുനാള്‍ മറനീക്കി പുറത്തുവരും എന്ന ആപ്തവാക്യത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു അബുവിന്റെ വെളിപ്പെടുത്തല്‍. സി.പി.എമ്മിന്റെ സമ്മര്‍ദവും ഭീഷണിയുംമൂലമാണ് താന്‍ മൊഴി മാറ്റിയതെന്ന് ഷുക്കൂര്‍ വധക്കേസിലെ പ്രധാന സാക്ഷിയായ കപ്പാലം പഴയപുരയില്‍ പി.പി. അബു പറഞ്ഞു.

ഷുക്കൂര്‍ വധക്കേസ് വിചാരണ തലശേരി കോടതിയില്‍ തുടങ്ങാനിരിക്കെയാണ് അബു മൊഴി മാറ്റി പറഞ്ഞത്. ടി.വി. രാജേഷ് എംഎല്‍എ, സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ നടന്ന ഗൂഢാലോചനയ്ക്കു താന്‍ ദൃക്‌സാക്ഷിയാണെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇക്കാര്യം കോടതിയില്‍ ആവര്‍ത്തിക്കുമെന്നും അബു പറഞ്ഞു.

അബു വെളിപ്പെടുത്തുന്നു; 'മൊഴിമാറ്റിയത് സി.പി.എം. ഭീഷണി  മൂലം'ലീഗിന്റെ സംരക്ഷണിയിലായതിന് ശേഷമാണ് താന്‍ മൊഴി മാറ്റിയതിന്റെ കാരണം അബു വ്യക്തമാക്കിയത്. എന്നാല്‍ കേസിലെ മറ്റൊരു സാക്ഷിയായ അള്ളാങ്കുളം കക്കോട്ടകത്ത് പുതിയപുരയില്‍ മുഹമ്മദ് സാബിര്‍ എവിടെയാണെന്നതിനെക്കുറിച്ച് ഇതുവരെ അറിവ് ലഭിച്ചിട്ടില്ല. ഇയാള്‍ ദുബായിയിലേക്ക് കടന്നതായി സൂചനയുണ്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകരും തളിപ്പറമ്പ് സഹകരണ ആശുപത്രിക്കു സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുമായ അബു, മുഹമ്മദ് സബീര്‍ എന്നിവരെയാണു ഗൂഢാലോചനയുടെ ദൃക്‌സാക്ഷികളായി കുറ്റപത്രത്തില്‍ ഉള്‍പോടുത്തിയിരുന്നത്.

തളിപ്പറമ്പ് സഹകരണ ആസ്പത്രിയില്‍ പി. ജയരാജന്റെയും രാജേഷിന്റെയും സാന്നിധ്യത്തില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി യു.വി. വേണു ഷുക്കൂറിനെ 'കൈകാര്യം'ചെയ്യാന്‍ പറയുന്നത് കേട്ടിരുന്നുവെന്നാണ് അബുവും സാബിറും പോലീസിന് നല്‍കിയ മൊഴി. 2012 ഫെബ്രുവരി 20നു പട്ടുവം അരിയിലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനു ശേഷം തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ ടി.വി. രാജേഷിന്റെയും ജയരാജന്റെയും സാന്നിധ്യത്തിലാണ് ഗൂഢാലോചന നടന്നത്.

ആള്‍ക്കൂട്ടം കണ്ട് ആശുപത്രിയിലെത്തിയ തങ്ങള്‍ നേരിട്ടു കാണുകയും കേള്‍ക്കുകയും ചെയ്തുവെന്നാണ് അബുവിന്റെയും സബീറിന്റെയും മൊഴിയായി കുറ്റപത്രത്തിലുള്ളത്. ഇരുവരേയും പ്രധാന സാക്ഷികളാക്കിയാണ്് ജയരാജനെയും രാജേഷിനെയും കേസില്‍ പ്രതിചേര്‍ത്തത്. എന്നാല്‍ ഇതേ സംഭവത്തിന്റെ മറ്റൊരു കേസില്‍ തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ ഇരുവരും നല്കിയ സത്യവാങ്മൂലത്തില്‍ തങ്ങള്‍ ഇത്തരമൊരു മൊഴി പോലീസിന് നല്കിയിട്ടില്ലെന്നും സംഭവദിവസം തളിപ്പറമ്പ് സഹകരണ ആസ്പത്രിയില്‍ പോയിട്ടില്ലെന്നും വ്യക്തമാക്കി.

ഈ മൊഴിമാറ്റമാണ് വിവാദമായത്. ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വന്ന ശേഷം ഇരുവരും രഹസ്യകേന്ദ്രങ്ങളില്‍ ഒളിവിലായിരുന്നു. മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയ സി.പി.എം. നേതാക്കള്‍ ആരെന്ന് അബു വ്യക്തമാക്കിയിട്ടില്ല. ടി.വി. രാജേഷ് ഒഴികെയുള്ള എല്ലാ പ്രതികള്‍ക്കും തിങ്കളാഴ്ച കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് നല്കിയിട്ടുണ്ട്. അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനും ടി.വി. രാജേഷുമടക്കം 33 പ്രതികളാണുള്ളത്.

Keywords:  Kannur, CPM, Leader, Shukur murder, Case, Police, Kerala, Abu, Sabir, T.V. Rajesh, Muslim League, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia