ദാമ്പത്യത്തിന്റെ നറുമണം മാറുംമുമ്പേ മരണത്തിലേക്ക്; ഡോ. മഹയ്ക്ക് കണ്ണീരോടെ യാത്രാമൊഴി
Apr 28, 2021, 11:26 IST
തലശ്ശേരി: (www.kvartha.com 28.04.2021) എട്ട് മാസം മുമ്പ് വിവാഹിതയായ വനിതാ ഡോക്ടർ അസുഖത്തെ തുടർന്ന് ദാരുണമായി മരണത്തിന് കീഴടങ്ങി. ഗർഭസ്ഥ ശിശുവിനെയും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. തലശ്ശേരി പാലിശ്ശേരിയിലെ ഒ വി കുടുംബത്തിലെ സി സി അബ്ദുൽ ബശീർ - നസ്റിയ ദമ്പതികളുടെ മകൾ ഡോ. മഹ ബശീർ (26) ആണ് മരിച്ചത്.
മംഗളുറു ഇൻഡ്യാന ആശുപത്രിയിൽ നിന്ന് മൃതദേഹം തലശേരിയിൽ എത്തിച്ച് സ്റ്റേഡിയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സമൂഹത്തിന്റെ മൊത്തം പ്രതീക്ഷയായിരുന്ന മഹയുടെ അകാല വിയോഗം ഏവരെയും ഞെട്ടിച്ചു. മംഗളുറു തൊക്കോട്ട് ദേർളക്കട്ട കണചൂർ മെഡികൽ കോളജിൽ എംഡിക്ക് പഠിച്ചു വരികയായിരുന്നു.
കാസർകോട് മേൽപറമ്പിലെ ഡോ. അബുബകർ അരമനയുടെ മകൻ ഡോ. ശവാഫറുമായി കഴിഞ്ഞവർഷം സെപ്റ്റംബർ 13 നാണ് മഹയുടെ വിവാഹം നടന്നത്. മേൽപറമ്പിലെ കുടുംബ വീട്ടിലാണ് എല്ലാവരും താമസിച്ചിരുന്നത്.
ശക്തമായ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ഏപ്രിൽ 16 നാണ് മഹയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലാകുമ്പോൾ അഞ്ച് മാസം ഗർഭിണിയായിരുന്നു അവർ. എന്നാൽ അനിവാര്യമായതോടെ കുഞ്ഞിനെ പുറത്തെടുക്കേണ്ടി വന്നു. ഒരുപാട് സ്വപ്നങ്ങൾ കണ്ട കൺമണിയെ അന്ത്യകർമങ്ങൾ നടത്തി ഖബറടക്കേണ്ടി വരുന്നത് സാക്ഷിയായി കണ്ടു നിൽക്കാനേ ബന്ധുക്കൾക്കായുള്ളൂ.
മാതാവിനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന പരിശ്രമത്തിലായിരുന്നു ഏവരും. എന്നാൽ മഹ അത്യാസന്ന നിലയിലാവുകയും ചൊവ്വാഴ്ച പുലർചയോടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ദാമ്പത്യത്തിന്റെ നറുമണം മാറും മുമ്പേ മരണത്തിലേക്ക് കടന്നു ചെല്ലേണ്ടി വന്നത് നാടിനും ബന്ധുക്കൾക്കും താങ്ങാവുന്നതിലുമപ്പുറമായിരുന്നു.
മാസിൻ ബശീർ, മിസ്‌നാൻ ബശീർ, മിലാസ് ബശീർ എന്നിവർ സഹോദരങ്ങളാണ്.
Keywords: Kasaragod, Thalassery, Kerala, News, Death, Bride, Doctor, COVID-19, Women, Treatment, Final farewell to Dr. Maha with tears.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.