Film Workshop | ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്കായുള്ള ചലച്ചിത്ര ശിൽപശാലയ്ക്ക് ആവേശോജ്ജ്വല തുടക്കം
Nov 11, 2023, 22:10 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) കേരള സംസ്ഥാന ചലച്ചിത്ര അകാഡമി പട്ടികജാതി, പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഗോത്രവിദ്യാര്‍ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ ചലച്ചിത്ര ശിൽപശാല ആരംഭിച്ചു. കണ്ണൂര്‍ പയ്യാമ്പലം പാം ഗ്രോവ് ഹെറിറ്റേജ് റിസോര്‍ടില്‍ ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് നടന്ന ചടങ്ങില്‍ ഡോ വി ശിവദാസന്‍ എംപി കാംപിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ചലച്ചിത്ര അകാഡമി ജെനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി അധ്യക്ഷത വഹിച്ചു. നടന് മണിക്കുട്ടന് ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു, അട്ടപ്പാടി ജി എം ആര് എസ് ലെ കുമാരി പവിത്ര, ഐ ജി എം എം ആര് എസ് നിലമ്പൂരിലെ നിഗുല്‍ എന്നിവര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. ചടങ്ങിന് കാംപ് ഡയറക്ടര്‍ മനോജ് കാന സ്വാഗതം പറഞ്ഞു. ഏകലവ്യ എം ആര് എസ് ലെ കുമാരി അകന്‍ഷ നന്ദി പറഞ്ഞു.
നവംബര്‍ 11 മുതല്‍ 15 വരെ നടക്കുന്ന ശിൽപശാലയില് പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി 75 വിദ്യാര്‍ഥികളും 12 അധ്യാപകരുമാണ് കണ്ണൂരില്‍ നടക്കുന്ന കാംപില്‍ പങ്കെടുക്കുന്നത്. ഛായാഗ്രാഹകന്‍ കെജി ജയന്, നടി സജിത മഠത്തില്‍, ചലച്ചിത്ര നിരൂപകന് പി പ്രേമചന്ദ്രന്, മേകപ് മാന്‍ പട്ടണം റശീദ്, സംവിധായകനും നാടക-സിനിമാ നടനും അധ്യാപകനുമായ സജി തുളസീദാസ് എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്.
ചലച്ചിത്ര സംവിധായകന് മനോജ് കാനയാണ് കാംപ് ഡയറക്ടര്‍. അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന സഹവാസ കാംപില്‍, മികച്ച സ്വഭാവനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ പിപി കുഞ്ഞികൃഷ്ണന്, നടന് സന്തോഷ് കീഴാറ്റൂര്‍, 'കണ്ണൂര്‍ സ്ക്വാഡി'ലൂടെ ശ്രദ്ധേയയായ നടി അഫ്സാന ലക്ഷ്മി, നടനും സംവിധായകനുമായ രാജേഷ് മാധവന് എന്നിവരുമായി കാംപില്‍ കുട്ടികള്‍ സംവദിക്കും.
ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി ചലച്ചിത്ര അകാഡമി ആവിഷ്കരിച്ച ചലച്ചിത്ര പഠന, പരിശീലന പദ്ധതിയുടെ രണ്ടാംഘട്ടമാണിത്.
Keywords: Film workshop for tribal students gets off to a flying start, Kannur, News, Film Workshop, Tribal Students, Inauguration, Distribution, Teachers, Students, Kerala News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.