Evacuated | നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍കാര്‍ നടത്തിയത് മികച്ച ഇടപെടല്‍; മോദി സര്‍കാരിന്റെ 'സ്‌ട്രോങ്' അവിടെയാണ് മനസ്സിലാകുന്നതെന്നും സുഡാനില്‍ നിന്നെത്തിയ ചടയമംഗലം സ്വദേശി
Apr 27, 2023, 17:35 IST
തിരുവനന്തപുരം: (www.kvartha.com) ആശ്വാസതീരം അണിഞ്ഞതിന്റെ സന്തോഷത്തില്‍ സുഡാനില്‍ നിന്ന് തിരിച്ചെത്തിയ മലയാളികള്‍. കേന്ദ്രസര്‍കാരിന്റെ ഓപറേഷന്‍ കാവേരി വഴിയാണ് ഇവര്‍ തിരിച്ചെത്തിയത്.
നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍കാര്‍ മികച്ച ഇടപെടല്‍ നടത്തിയെന്നും മോദി സര്‍കാരിന്റെ 'സ്‌ട്രോങ്' ഇവിടെയാണ് മനസ്സിലാകുന്നതെന്നും ജിദ്ദയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ കൊല്ലം ചടയമംഗലം സ്വദേശി ഹരികുമാറിന്റെ പ്രതികരണം.
ഹരികുമാറിന്റെ വാക്കുകള്‍:
വളരെ മോശം അവസ്ഥയിലായിരുന്നു. സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ്. ക്രൂരമായ കാര്യങ്ങളാണ് നടക്കുന്നത്. മോഷണം ഉള്‍പെടെ എല്ലാ കള്ളത്തരങ്ങളുമുണ്ട്. ഖാര്‍തൂം സിറ്റിയിലാണ് ഞാന്‍ ജോലി ചെയ്തിരുന്നത്. അവിടെ ഫാക്ടറികളെല്ലാം അടിച്ചു തകര്‍ത്തു.
പത്താം തീയതിയാണ് സുഡാനില്‍നിന്ന് പോരുന്നത്. അവിടെനിന്ന് പോര്‍ട് സുഡാനിലെത്തി. അവിടെനിന്ന് കപ്പലില്‍ ജിദ്ദയിലെത്തിച്ചു. ഇവിടെയെത്താന്‍ എംബസിയുടെ എല്ലാ സഹായങ്ങളും നല്ല രീതിയില്‍ തന്നെ ലഭിച്ചു. ജിദ്ദയില്‍ നിന്ന് വന്നിട്ട് വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായില്ല. നമ്മുടെ മോദി സര്‍കാരിന്റെ സ്‌ട്രോങ് അവിടെയാണ് മനസ്സിലാകുന്നത്- എന്നും ഹരികുമാര്‍ പറഞ്ഞു.
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ അധികൃതരുടെ കണക്കനുസരിച്ച് 207 മലയാളികളാണുള്ളത്. ഇതില്‍ 164 പുരുഷന്‍മാരും 43 സ്ത്രീകളും ഉള്‍പെടുന്നു. സുഡാനില്‍ 3699 ഇന്‍ഡ്യക്കാരുണ്ടെന്നാണ് കണക്ക്. മലയാളികളില്‍ 11 പേര്‍ കേരളത്തിലെത്തി. എട്ടു പേര്‍ കൊച്ചിയിലും മൂന്നുപേര്‍ തിരുവനന്തപുരത്തുമാണ് എത്തിയത്.
Keywords: Fighting still going on in Sudan; return home a miracle, say evacuated Keralites, Thiruvananthapuram, News, Keralites, Harikumar, War, Airport, Narendra Modi, Embassy, Rescued, Kerala.
ഹരികുമാറിന്റെ വാക്കുകള്‍:
വളരെ മോശം അവസ്ഥയിലായിരുന്നു. സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ്. ക്രൂരമായ കാര്യങ്ങളാണ് നടക്കുന്നത്. മോഷണം ഉള്‍പെടെ എല്ലാ കള്ളത്തരങ്ങളുമുണ്ട്. ഖാര്‍തൂം സിറ്റിയിലാണ് ഞാന്‍ ജോലി ചെയ്തിരുന്നത്. അവിടെ ഫാക്ടറികളെല്ലാം അടിച്ചു തകര്‍ത്തു.
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ അധികൃതരുടെ കണക്കനുസരിച്ച് 207 മലയാളികളാണുള്ളത്. ഇതില്‍ 164 പുരുഷന്‍മാരും 43 സ്ത്രീകളും ഉള്‍പെടുന്നു. സുഡാനില്‍ 3699 ഇന്‍ഡ്യക്കാരുണ്ടെന്നാണ് കണക്ക്. മലയാളികളില്‍ 11 പേര്‍ കേരളത്തിലെത്തി. എട്ടു പേര്‍ കൊച്ചിയിലും മൂന്നുപേര്‍ തിരുവനന്തപുരത്തുമാണ് എത്തിയത്.
Keywords: Fighting still going on in Sudan; return home a miracle, say evacuated Keralites, Thiruvananthapuram, News, Keralites, Harikumar, War, Airport, Narendra Modi, Embassy, Rescued, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.