Destroyed | കോളജ് വിദ്യാർഥികള്‍ ഉയര്‍ത്തിയ ലോകകപ് താരങ്ങളുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച നിലയിൽ
Nov 13, 2022, 19:58 IST
ADVERTISEMENT
കണ്ണൂർ: (www.kvartha.com) ഖത്വർ ലോകകപ് ഫുട്ബോളിന്റെ ഭാഗമായി ശ്രീകണ്ഠാപുരം എസ്ഇഎസ് കോളജിനു മുന്പിലെ റോഡരികില്‍ സ്ഥാപിച്ച ഫ്ലക്സുകളും കൊടികളും തോരണങ്ങളും ഇരുട്ടിന്റെ മറവില്‍ സാമൂഹ്യദ്രോഹികളായ ചിലര്‍ നശിപ്പിച്ചതായി പരാതി.
കഴിഞ്ഞ ദിവസം കോളജിലെ അവസാന വർഷ വിദ്യാർഥികൾ സംഘടിപ്പിച്ച ഫിഫ 2022 മേളം എന്ന പരിപാടിയുടെ ഭാഗമായി കോളജിന് പുറത്ത് റോഡരികില്‍ സ്ഥാപിച്ച അര്‍ജന്റീന, ബ്രസീല്‍, പോര്‍ചുഗല്‍, ഇൻഗ്ലണ്ട്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുടെ ചെറുതും വലുതുമായ കൊടികളും തോരണങ്ങളും മെസി, റൊണാള്‍ഡോ, നെയ്മര്‍ എന്നിവരുടെ ഫ്ലക്സ് ചിത്രങ്ങളും ഇൻഡ്യൻ ഇതിഹാസ താരം സുനില്‍ ഛേത്രിയുടെ അടക്കമുള്ള ബോര്‍ഡുകളുമാണ് നശിപ്പിക്കപ്പെട്ടത്. കൊടി തോരണങ്ങള്‍ റോഡരികില്‍ കൂട്ടിയിട്ടു കത്തിച്ച നിലയിലാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.