SWISS-TOWER 24/07/2023

Arrested | വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന്‍ അറസ്റ്റില്‍; മരിക്കാന്‍ പ്രേരിപ്പിച്ചത് 8 വര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകന്റെ മാനസിക പീഡനമെന്ന് പൊലീസ്

 


ADVERTISEMENT

മലപ്പുറം: (www.kvartha.com) മലപ്പുറത്ത് വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിശ്രുതവരന്‍ അറസ്റ്റില്‍. തൃക്കളിയൂര്‍ സ്വദേശിനി മന്യ(22) ആത്മഹത്യചെയ്ത സംഭവത്തിലാണ് പ്രതിശ്രുതവരന്‍ കൈതമണ്ണില്‍ അശ്വിനെ (26) പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

Arrested | വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന്‍ അറസ്റ്റില്‍; മരിക്കാന്‍ പ്രേരിപ്പിച്ചത് 8 വര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകന്റെ മാനസിക പീഡനമെന്ന് പൊലീസ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് തൃക്കളിയൂര്‍ സ്വദേശിനി മന്യയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അരീക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയുടെ കുടുംബം മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിശ്രുതവരന്‍ മന്യയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തി.

മന്യയും അറസ്റ്റിലായ അശ്വിനും തമ്മില്‍ എട്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബറില്‍ ഇവരുടെ വിവാഹനിശ്ചയവും നടത്തി. തുടര്‍ന്ന് ജോലിക്കായി വിദേശത്ത് എത്തിയ അശ്വിന്‍ പല കാരണങ്ങള്‍ പറഞ്ഞ് മന്യയുമായി ഫോണില്‍ തര്‍ക്കിച്ച് തെറ്റിപ്പിരിയുകയായിരുന്നു. വിവാഹത്തില്‍ നിന്ന് അശ്വിന്‍ പിന്മാറിയതില്‍ മനംനൊന്താണ് മന്യയുടെ ആത്മഹത്യയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

മന്യയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ഇരുവരുടേയും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും ലഭിച്ചു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ അശ്വിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Fiance arrested in case of suicide of engaged woman, Malappuram, News, Suicide, Arrested, Police, Complaint, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia