പനി പടരുന്നു; കാസര്‍കോട്ട് ഡോക്ടര്‍മാരില്ല

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പനി പടരുന്നു; കാസര്‍കോട്ട് ഡോക്ടര്‍മാരില്ല
കാസര്‍കോട് : അടിസ്ഥാന ശമ്പളത്തിന് പുറമെ 20,000 രൂപ അധികം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടും ജില്ലയില്‍ ഡോക്ടര്‍മാരുടെ കുറവ് നികത്താനാകുന്നില്ല.

35 പേരെ ആറ് മാസത്തേക്ക് നിയമിക്കാനാണ് തീരുമാനമായതെങ്കിലും 13 ഡോക്ടര്‍മാര്‍ മാത്രമാണ് ഇതുവരെ എത്തിയത്. പനി ബാധിതരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലായതിനാല്‍ ഡോക്ടര്‍മാരുടെ കുറവ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുകയാണ്.

എച്ച്‌വണ്‍ എന്‍വണ്ണിന് പുറമേ കോളറ ഭീതിയും ജില്ലയില്‍ നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടറും ചികിത്സകളും ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് രോഗികള്‍ സ്വകാര്യാശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇത് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. 100 രൂപ മുതല്‍ 200 രൂപ വരെ ഫീസ് രോഗികളില്‍ നിന്ന് ഈടാക്കുന്ന സ്വകാര്യഡോക്ടര്‍മാരുണ്ട്.

Keywords:  kasaragod, Kerala, Doctor, Fever  

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia