Died | തൃശൂര്‍ മെഡികല്‍ കോളജില്‍ പനി ബാധിച്ച് 2 സ്ത്രീകള്‍ മരിച്ചു
Jul 1, 2023, 17:10 IST
തൃശൂര്‍: (www.kvartha.com) തൃശൂര്‍ മെഡികല്‍ കോളജില്‍ പനി ബാധിച്ച് രണ്ടു സ്ത്രീകള്‍ കൂടി മരിച്ചു. ഇതോടെ ഒരുമാസത്തിനിടെ വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 81 ആയി ഉയര്‍ന്നു. ഡെങ്കിപ്പനി ബാധിച്ച് മാത്രം 36 പേരാണ് മരിച്ചത്. കഴിഞ്ഞദിവസം മാത്രം 12,900 പേരാണ് പനിബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത്.
കുര്യച്ചിറ കൊറ്റംമ്പുള്ളി സുനിലിന്റെ ഭാര്യ അനീഷ (35), നാട്ടികയിലുള്ള ബംഗാള്‍ സ്വദേശിനി ജാസ്മിന്‍ (28) എന്നിവരാണ് മരിച്ചത്. ജാസ്മിന് ഏലിപ്പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി ജാസ്മിന്‍ താമസിച്ച സ്ഥലത്തുനിന്ന് ആരോഗ്യവിഭാഗം സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ അനീഷ എതു പനി ബാധിച്ചാണ് മരിച്ചതെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
സംസ്ഥാനത്ത് പനി മരണം തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ഡെങ്കിപ്പനിക്ക് കാരണമാകുന്ന നാലുതരം വൈറസുകളും കേരളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരിക്കല്‍ ഡെങ്കി ബാധിച്ചവര്‍ക്ക് പിന്നീട് ഡെങ്കിയുടെ മറ്റൊരു വൈറസ് ബാധിച്ചാല്‍ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസം മാത്രം മൂന്നുലക്ഷത്തോളം പേരാണ് പനി ബാധിച്ച് സര്‍കാര്‍ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തിയത്.
കുര്യച്ചിറ കൊറ്റംമ്പുള്ളി സുനിലിന്റെ ഭാര്യ അനീഷ (35), നാട്ടികയിലുള്ള ബംഗാള്‍ സ്വദേശിനി ജാസ്മിന്‍ (28) എന്നിവരാണ് മരിച്ചത്. ജാസ്മിന് ഏലിപ്പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി ജാസ്മിന്‍ താമസിച്ച സ്ഥലത്തുനിന്ന് ആരോഗ്യവിഭാഗം സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ അനീഷ എതു പനി ബാധിച്ചാണ് മരിച്ചതെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
Keywords: Fever continues to spread in the state; 2 women died, Thrissur, News, Health, Health And Fitness, Obituary, Hospital, Treatment, Women Died, Fever Continues To Spread, Health Department, Warning, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.