SWISS-TOWER 24/07/2023

Festival | രാമന്തളി മുച്ചിലോട്ട് പെരുങ്കളിയാട്ടത്തില്‍ മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റത്തോടൊപ്പം മംഗലക്കുഞ്ഞുങ്ങള്‍ ക്ഷേത്ര തിരുമുറ്റത്തെത്തി

 


ADVERTISEMENT

പയ്യന്നൂര്‍: (KVARTHA) രാമന്തളി മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി മംഗലക്കുഞ്ഞുങ്ങളോട് കൂടിയ തോറ്റം ചുഴലല്‍ നടന്നു. പെരുങ്കളിയാട്ടത്തിന്റെ ഭാഗമായ സുപ്രധാന ചടങ്ങാണ് മംഗലക്കുഞ്ഞുങ്ങളോട് കൂടിയ തോറ്റം ചുഴലല്‍. പെരുങ്കളിയാട്ടത്തിന് തമ്പുരാട്ടിയുടെ തോറ്റത്തിനൊപ്പം ക്ഷേത്രം വലംവയ്ക്കുന്ന മംഗലകുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം പന്തല്‍ മംഗലം നടത്തേണ്ടതില്ലെന്നാണ് വിശ്വാസം.

Festival | രാമന്തളി മുച്ചിലോട്ട് പെരുങ്കളിയാട്ടത്തില്‍ മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റത്തോടൊപ്പം മംഗലക്കുഞ്ഞുങ്ങള്‍ ക്ഷേത്ര തിരുമുറ്റത്തെത്തി

അച്ഛന്റെയോ അമ്മാവന്മാരുടേയോ തോളിലേറിയാണ് പെണ്‍കുട്ടികള്‍ പള്ളിയറയെ വലംവച്ചത്. വെറ്റില കരിച്ച് കണ്‍മഷിയെഴുതി, കുങ്കുമം അണിഞ്ഞ നെറ്റിയില്‍ പലതരം കുറികള്‍ വരച്ച് മുല്ലപ്പൂചൂടി കുഞ്ഞിമുണ്ടും ധരിച്ച് ഇടത്താലിയും ഇളക്കത്താലിയും അണിഞ്ഞാണ് മംഗലകുഞ്ഞുങ്ങള്‍ അരങ്ങിലെത്തിയത്. ഭഗവതിയുടെ തോറ്റത്തോടും ദേവനര്‍ത്തകരോടുമൊപ്പം വാല്യക്കാരുടെ തോളിലേറിയ മംഗലകുഞ്ഞുങ്ങള്‍ ക്ഷേത്രത്തെ വലംവച്ചു.

Keywords:  Ramantali Muchilot Perungkaliyattam, Mangala children came to temple courtyard, Kannur, News, Panthal Mangalam, Festival, Temple, Religion, Girls, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia