കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ 'കടക്ക് പുറത്ത്' ചര്‍ച്ച അതിരുകടന്നു; വനിതാ ചാനല്‍ റിപ്പോര്‍ട്ടര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 02.08.2017) കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ 'കടക്ക് പുറത്ത്' പ്രയോഗം ചര്‍ച്ച ചെയ്തത് അതിരുകടന്നതിനെ തുടര്‍ന്ന് വനിതാ ചാനല്‍ റിപ്പോര്‍ട്ടര്‍ കണ്ണൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി. കൈരളി ടി വി കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ ജോഷില പി വിയാണ് പരാതി നല്‍കിയതായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് പ്രശ്‌നം ഗുരുതരമായതോടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ പിരിച്ചുവിടുകയായിരുന്നു. മറ്റൊരു ചാനല്‍ ക്യാമറാമാന്‍ വനിതാ റിപ്പോര്‍ട്ടറെ അപമാനിക്കുന്ന രീതിയിലുള്ള വാട്‌സ്ആപ്പ് പോസ്റ്റ് ഇട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. ഇത് പിന്നീട് ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചയായിരുന്നു.

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ 'കടക്ക് പുറത്ത്' ചര്‍ച്ച അതിരുകടന്നു; വനിതാ ചാനല്‍ റിപ്പോര്‍ട്ടര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി

ജോഷിലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സുഹൃത്തുക്കളെ ഇന്നലെ മുതല്‍ എനിക്ക് വന്ന ഫോണ്‍ കോളുകള്‍ക്ക് കണക്കില്ല. വാട്‌സാപ്പില്‍ സഹപ്രവര്‍ത്തകന്‍ ഇട്ട പോസ്റ്റ് ഫേസ്ബുക്കില്‍ ചര്‍ച്ച ചെയ്യേണമായിരുന്നോ എന്ന് ചോദിച്ച മാധ്യമ സുഹൃത്തുക്കളുണ്ട്. ഇത് എന്നെ ഉദ്ദേശിച്ചല്ല എന്ന് പറഞ്ഞു ന്യായീകരിക്കാന്‍ ശ്രമിച്ചവരുണ്ട്. എല്ലാവര്‍ക്കുമുള്ള സംശയത്തിന് ഒരു മറുപടി മാത്രം.

ആരെ ഉദ്ദേശിച്ചായാലും ഇത്രയും വലിയ അശ്ലീലം ഒരു പെണ്ണുടലിനെക്കുറിച്ചും ആരും പറയരുത്. അങ്ങനെ ചിന്തിക്കുന്നവര്‍ ഈ പണിക്ക് യോഗ്യനല്ല. ഗ്രൂപ്പ് മാറിയതാണെങ്കില്‍ ആ മാറിയ ഗ്രൂപ്പിന്റെ തെളിവ് കാണിക്കട്ടെ.. പിന്നെ പ്രസ് ക്ലബ് ഇലക്ഷന്‍ ലക്ഷ്യമിട്ടാണെന്ന വാദം... കഷ്ടം... ഞാനാണ് ഇതെഴുതിയതെന്നു പറയാത്തത് ഭാഗ്യം...

ഒന്ന് കൂടി കണ്ണൂര്‍ ഡിവൈഎസ്പിക്ക് പരാതി കൊടുത്തിട്ടുണ്ട്. അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് സഹപ്രവര്‍ത്തകരില്‍ പലരും വിളിച്ചു. പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്. അവനു ഭാര്യയുണ്ട്. കുടുംബമുണ്ട്. വിട്ടുകള.. എന്നൊക്കെ... അവരോട് ഒന്നേ പറയാനുള്ളു, എന്റെ ഭര്‍ത്താവടക്കമുള്ള മാധ്യമ പ്രവര്‍ത്തകരടങ്ങുന്ന ഗ്രൂപ്പിലാണ് ഇത്തരം ഒരു പോസ്റ്റ് സുനില്‍ ഇട്ടത്. സുഹൃത്തുക്കളെ എനിക്കുമുണ്ട് കുടുംബവും കുട്ടികളും... അതും സമൂഹത്തില്‍ അന്തസ്സോടെ നടക്കുന്ന കുടുംബം.



Keywords:  Kerala, Kannur, News, Press-Club, Whatsapp, Complaint, Police, Reporter, Journalists, Joshila PV, CM, 'Kadakku Purathu'.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia