സ്വര്‍ണകടത്ത്: ഫയാസിന് സൂപ്പര്‍താരം ദിലീപുമായി അടുത്ത ബന്ധം

 


കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന് സൂപ്പര്‍താരം ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് റിപോര്‍ട്ടുകള്‍. ഇന്ത്യാവിഷന്‍ ചാനല്‍ ആണ് ദിലീപുമൊന്നിച്ച് ഫയാസ് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.  മുഖ്യമന്ത്രിയുടെ ഓഫീസിലെ മുന്‍ സ്റ്റാഫംഗങ്ങളായ ജിക്കുമോനും, ടെനി ജോപ്പനുമടക്കമുള്ള പല ഉന്നതരുമായും ഫയാസിന് അടുത്ത ബന്ധമുണ്ടെന്നുള്ള വെളിപ്പെടുത്തലുകള്‍  നേരത്തെ ഉണ്ടായിരുന്നു.

കെ.പി.സി.സി വൈസ് പ്രസിഡണ്ടിനും ഫയാസുമായി ബന്ധമുള്ളതായി
സൂചനകളുണ്ട്.  കെ.പി.സി.സി വൈസ് പ്രസിഡന്റിന്റെ ഗള്‍ഫ് യാത്രകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതും താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതും ഫയാസാണെന്നാണ് റിപോര്‍ട്ട്. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ്  ഫയാസിന്റെ ഇടപാടുകളെന്നും വ്യക്തമായിട്ടുണ്ട്.
സ്വര്‍ണകടത്ത്: ഫയാസിന് സൂപ്പര്‍താരം ദിലീപുമായി അടുത്ത ബന്ധം
നെടുമ്പാശേരിയിലെയും കരിപ്പൂരിലെയും വിമാനത്താവളങ്ങളില്‍ ഗ്രീന്‍
ചാനല്‍ വഴിയാണ് ഫയാസ്  കടന്നുപോകുന്നതെന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്. വി.ഐ.പികള്‍ക്കുള്ള ഗ്രീന്‍ ചാനലിലൂടെ ഒരു കള്ളക്കടത്തുകാരന്‍ കടന്നുപോകുന്നതില്‍ ഏറെ  ദുരൂഹതയുണ്ട്. സ്വര്‍ണം കടത്തിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ പലരില്‍ നിന്നും വന്‍തുക തട്ടിയെടുത്തതായും ആക്ഷേപമുണ്ട്. ഫയാസിന്റെ തലശേരിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ടിട്ടുള്ള പല രേഖകളും  കണ്ടെത്തിയിരുന്നു.

സ്വര്‍ണകടത്ത്: ഫയാസിന് സൂപ്പര്‍താരം ദിലീപുമായി അടുത്ത ബന്ധം
Fayas
മാത്രമല്ല ഫയാസിന്റെ കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരുമായും സി.ബി.ഐ ഉദ്യോഗസ്ഥരുമായും സിനിമാ താരങ്ങളുമായും വളരെ അടുത്ത ബന്ധമാണുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ താന്‍ ഒരു ഉന്നതനെയും വിളിച്ചിട്ടില്ലെന്നും   കേസില്‍ തന്നെ ആരോ കുടുക്കിയതാണെന്നും ഫയാസ് ആരോപിക്കുന്നു.

ഫോട്ടോ കടപ്പാട്: ഇന്ത്യാവിഷന്‍


Also Read:
ഇനി ബസുകളില്‍ മുതിര്‍ന്ന പൗരന്‍മാരുടെ സീറ്റില്‍ മറ്റുളളവര്‍ ഇരുന്നാല്‍ കര്‍ശന നടപടി

Keywords: Fayas, Close Relation, Gold Export, Film, Actor, Dileep, Nedumbassery Airport, Raid, Police, Phone call, Accused, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia