മഹിളാ കോണ്‍ഗ്രസ്: ഓടി ജയിച്ചത് ഫാത്തിമ റോഷ്‌ന; പിന്‍വാങ്ങാതെ ലതികാ സുഭാഷും ശോഭനാ ജോര്‍ജും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 24.04.2014) സംസ്ഥാന മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അപ്രഖ്യാപിത മല്‍സരയോട്ടത്തില്‍ എ ഗ്രൂപ്പിനു പരാജയം. ഐ ഗ്രൂപ്പുതന്നെ വീണ്ടും ഈ പദവി ഉറപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം വരുന്നതിനു മുമ്പുതന്നെ പ്രഖ്യാപനം ഉണ്ടാകുമോ എന്നു മാത്രമെ ഇനി വ്യക്തമാകാനുള്ളു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന മലപ്പുറം സ്വദേശി ഫാത്തിമ റോഷ്‌നയാണ് പ്രസിഡന്റാവുക. നിലവിലെ പ്രസിഡന്റ് ബിന്ദു കൃഷ്ണ തെരഞ്ഞടുപ്പില്‍ മല്‍സരിച്ചപ്പോള്‍ ഫാത്തിമയ്ക്കു പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു, അതു മുഴുവന്‍ സമയ പദവിയാക്കി നിലനിര്‍ത്താന്‍ ഐ ഗ്രൂപ്പും ഫാത്തിമയെ മാറ്റി കെപിസിസി ജനറല്‍ സെക്രട്ടറി ലതികാസുഭാഷിനെ പ്രസിഡന്റാക്കാന്‍ എ ഗ്രൂപ്പും തീവ്രശ്രമമാണു നടത്തിയത്. അതിലാണ് ഇപ്പോള്‍ ഐ ഗ്രൂപ്പ് വിജയിച്ചത്.

ഫാത്തിമക്ക് പ്രസിഡന്റിന്റെ പൂര്‍ണ ചുമതല നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ അനുമതി സംസ്ഥാന കോണ്‍ഗ്രസിനു ലഭിച്ചതായാണു വിവരം. മഹിളാ കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് സാങ്കേതികമായി പ്രഖ്യാപനം നടത്തുക.

മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജിനെ പ്രസിഡന്റാക്കാനും ഒരു വിഭാഗം ശ്രമിച്ചിരുന്നു. അതും വിജയം കണ്ടില്ല. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തില്‍ ലതികയും ശോഭനയും ശ്രമം ഉപേക്ഷിച്ചിട്ടില്ല.

കേരളത്തില്‍ മഹിളാ കോണ്‍ഗ്രസിനെ ശ്രദ്ധേയമാക്കി മാറ്റിയ മുന്‍ പ്രസിഡന്റ് ഷാനിമോള്‍ ഉസ്മാന്‍ ശോഭനയ്ക്കു വേണ്ടി ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നോമിനി ലതികയും മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നോമിനി ഫാത്തിമയുമായിരുന്നു. ബിന്ദു കൃഷ്ണയും ഫാത്തിമയ്ക്കുവേണ്ടിയാണു വാദിച്ചത്.

അതേസമയം, തെരഞ്ഞെടുപ്പുകാലത്ത് സംഘടനാ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ ചുമതല ലഭിച്ച ഫാത്തിമ, ബിന്ദു കൃഷ്ണ മല്‍സരിച്ച ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ തമ്പടിച്ചു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണു ചെയ്തതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

മഹിളാ കോണ്‍ഗ്രസ്: ഓടി ജയിച്ചത് ഫാത്തിമ റോഷ്‌ന; പിന്‍വാങ്ങാതെ ലതികാ സുഭാഷും ശോഭനാ ജോര്‍ജും ഫാത്തിമയും ബിന്ദുവും നേരത്തേ ഡിഐസി രൂപീകരണ സമയത്ത് അതില്‍ പോയ ശേഷം തിരിച്ചുവന്നവരാണ്. ഇരുവര്‍ക്കും മികച്ച സ്വീകരണം ലഭിച്ചെങ്കിലും ഇതുപോലെ തന്നെ ഡിഐസിയില്‍ പോയി മടങ്ങി എത്തിയ ശോഭനാ ജോര്‍ജ്ജിന് ആ പരിഗണന ലഭിച്ചില്ല. പഴയ വിവാദ വ്യാജരേഖാ കേസാണു കാരണം.

ഷാനിമോള്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ വൈസ് പ്രസിഡന്റായിരുന്ന ലതികാ സുഭാഷിനെ പ്രസിഡന്റാക്കും എന്ന സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഐ ഗ്രൂപ്പിന്റെ അക്കൗണ്ടിലാണ് ഷാനിമോള്‍ക്ക് ആ പദവി ലഭിച്ചത് എന്നു വാദിച്ച് ഐ ഗ്രൂപ്പ് ബിന്ദു കൃഷ്ണയെ പ്രസിഡന്‍രാക്കാന്‍ നിര്‍ബന്ദം പിടിക്കുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia