Father's Day celebrated | കുഞ്ഞിനെ കുളിപ്പിച്ച്, പൊട്ട് തൊട്ട്, താരാട്ട് പാടി ഉറക്കി അച്ഛന്മാര്‍; അമ്മമാരെ സാക്ഷിയാക്കി പൊളിച്ചടക്കി; പിതൃദിനത്തിൽ അപൂര്‍വ കാഴ്ചയൊരുക്കി ആസ്റ്റര്‍ മിംസ്
Jun 19, 2022, 20:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) കുഞ്ഞിനെ കുളിപ്പിക്കലും, പൊട്ട് തൊടീക്കലും, താരാട്ട് പാടി ഉറക്കലുമെല്ലാം അമ്മമാരുടെ മാത്രം ഉത്തരവാദിത്തവും കഴിവുമാണെന്ന ധാരണയെ പൊളിച്ചടുക്കുകയായിരുന്നു ഒരുപറ്റം അച്ഛന്മാര്‍. ഫാദേഴ്സ് ഡേയോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് സംഘടിപ്പിച്ച 'ഡാഡ് ടു ബി' പരിപാടിയാണ് തകർത്താടുന്ന അച്ഛന്മാരുടെ അപൂര്‍വ കാഴ്ചയ്ക്ക് വേദിയായത്.
നാല് റൗൻഡുകളായാണ് മത്സരം പുരോഗമിച്ചത്. നേരത്തെ അപേക്ഷിച്ചവരില്‍ നിന്ന് തെരഞ്ഞെടുത്ത 20 പേരാണ് അവസാന നാല് റൗൻഡുകളിലെത്തിയത്. ഇതില്‍ ആദ്യത്തെ ബസര്‍ റൗൻഡ് അവസാനിച്ചതോടെ മത്സരാര്‍ഥികളുടെ എണ്ണം പത്തായി ചുരുങ്ങി. കുഞ്ഞിനെ എടുത്തുകൊണ്ടുള്ള 'റാംപിലെ നടത്തമായിരുന്നു' രണ്ടാം റൗൻഡ്. പിക് ആൻഡ് ടോക് എന്ന മൂന്നാമത്തെ റൗൻഡിന് ശേഷം കുഞ്ഞിനെ എങ്ങിനെ ലാളിക്കുന്നു എന്നറിയാനുള്ള 'രാരീരം' റൗൻഡായിരുന്നു.
കുളിപ്പിക്കുക, വസ്ത്രം ധരിപ്പിക്കുക, പൗഡറിടുക, പൊട്ടുതൊടീക്കുക, താരാട്ട് പാടി ഉറക്കുക തുടങ്ങിയവയെല്ലാം ഈ റൗൻഡില്‍ ഉള്‍പെട്ടു. പങ്കാളികളുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പെട്ടതായിരുന്നു അഞ്ചാം റൗൻഡ്. പങ്കെടുത്തവരെല്ലാം തന്നെ മികച്ച പ്രകടനമാണ് അഞ്ച് റൗൻഡുകളിലും കാഴ്ചവെച്ചത്.
മത്സരങ്ങൾക്കൊടുവിൽ മീത്-മിരി (Meeth and Miri) ദമ്പതികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രാഹുല്‍ പി ആര്‍-ബിജിലാസ് കെ ദമ്പതികള്‍ക്കാണ് രണ്ടാം സ്ഥാനം ലഭിച്ചത്. പ്രജീഷ് പി വി-രസിത പ്രജീഷ് ദമ്പതികള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പ്രശസ്ത സിനിമാതാരം സുധീഷ് പരിപാടി ഉദ്ഘാടം ചെയ്തു. ആസ്റ്റര്‍ കേരള ആൻഡ് ഒമാന്‍ റീജ്യനൽ ഡയറക്ടർ ഫര്‍ഹാന്‍ യാസീന്‍, പ്രൊഫ. ശേഖരന്‍, ഡോ. രാധാദേവി, ഡോ. വേണുഗോപാലന്‍ പി പി, ഡോ. എബ്രഹാം മാമ്മന്‍, ഡോ. നൗഫല്‍ ബശീര്‍, ഡോ. റശീദ ബീഗം, ഡോ. നാസര്‍ ടി തുടങ്ങിയവര്‍ സംസാരിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.