Booked | കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ചെന്ന സംഭവം; മനുഷ്യാവകാശ കമിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു; 4 ആഴ്ചയ്ക്കകം റിപോര്‍ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

 

തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് കടന്നുപോകാനുള്ള സുരക്ഷാ നിയന്ത്രണത്തിനിടയില്‍ കുഞ്ഞിനു മരുന്നു വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ചെന്ന സംഭവത്തില്‍ മനുഷ്യാവകാശ കമിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപോര്‍ട് സമര്‍പ്പിക്കണമെന്നാണ് കമിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശിച്ചത്.

Booked | കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ചെന്ന സംഭവം; മനുഷ്യാവകാശ കമിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു; 4 ആഴ്ചയ്ക്കകം റിപോര്‍ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

ഞായറാഴ്ച വൈകിട്ട് 6.45നാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. മെഡികല്‍ ഷോപില്‍ മരുന്നു വാങ്ങാനിറങ്ങിയ യുവാവിനെ പൊലീസ് തടയുകയായിരുന്നു. എംസി റോഡിലൂടെ മുഖ്യമന്ത്രി കടന്നുപോകുന്നതിനാല്‍ കാലടിയിലും കൊച്ചി വിമാനത്താവളത്തിലേക്ക് തിരിയുന്ന മറ്റൂര്‍ ജന്‍ക്ഷനിലും വന്‍ പൊലീസ് സന്നാഹമായിരുന്നു നിലയുറപ്പിച്ചിരുന്നത്.

വിദേശത്തേക്കു പോകുന്ന ഭാര്യയെ കൊച്ചി വിമാനത്താവളത്തില്‍ വിട്ടു മടങ്ങുമ്പോഴാണ് കോട്ടയം തിരുവഞ്ചൂര്‍ സ്വദേശി എസ് ശരത് ഒപ്പമുണ്ടായിരുന്ന നാലു വയസ്സുള്ള കുട്ടിക്കു മരുന്നു വാങ്ങാന്‍ വഴിയിലിറങ്ങിയത്.

ഈ സമയം കുഞ്ഞിന് 104 ഡിഗ്രി അളവിലായിരുന്നു പനി. എന്നാല്‍ മെഡികല്‍ ഷോപിനുമുന്നില്‍ വണ്ടി നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കാര്‍ അവിടെ നിര്‍ത്താന്‍ പാടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മരുന്നു വാങ്ങി പെട്ടെന്ന് പോകുമെന്നു പറഞ്ഞിട്ടും വഴങ്ങിയില്ല. ഒരു കിലോമീറ്ററോളം മുന്നോട്ടുപോയെങ്കിലും വേറെ മരുന്നുകട കാണാതെ ശരത് തിരികെവന്ന് സമീപത്തുള്ള ഹോടെല്‍ വളപ്പില്‍ കാര്‍ പാര്‍ക് ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥന്‍ വീണ്ടും കയര്‍ത്തപ്പോള്‍ മരുന്നുകടയുടമ എംസി മത്തായി ഇതിനെ എതിര്‍ത്തു. ഇതോടെ കട പൂട്ടിക്കുമെന്ന് പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. മരുന്നു വാങ്ങി പെട്ടെന്നു മടങ്ങിയ ശരത്, മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യേഗസ്ഥര്‍ക്കും ഇതുസംബന്ധിച്ച് പരാതി അയച്ചു. ഇവിടെ കടകള്‍ക്കുമുന്നില്‍ നിന്നിരുന്നവരെയെല്ലാം പൊലീസ് ഒഴിപ്പിച്ചിരുന്നു.

കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്നവരെ ഇറക്കിവിട്ടതായും പരാതിയുണ്ട്. കറുത്ത ഷര്‍ട് ധരിച്ചിരുന്ന ഇതര സംസ്ഥാനക്കാരനെ വിരട്ടിവിട്ടു. സ്റ്റാന്‍ഡുകളിലുണ്ടായിരുന്ന ഓടോറിക്ഷകളും ഒഴിപ്പിച്ചു.

Keywords: Father Who Came to Buy Medicine For Child was Sent Back by Police: Human Rights Commission Filed a Case, Thiruvananthapuram, News, Police, Complaint, Case, Probe, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia