ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് 12കാരിയായ മകളെ കഴുത്തു ഞെരിച്ചു കൊന്നതിന് ശേഷം പിതാവ് തൂങ്ങിമരിച്ചു
Dec 3, 2016, 15:06 IST
കോതമംഗലം: (www.kvartha.com 03.12.2016) ഭാര്യ പിണങ്ങിപ്പോയതിലുള്ള മനോവിഷമത്താല്‍ 12കാരിയായ മകളെ കഴുത്തു ഞെരിച്ചു കൊന്നതിന് ശേഷം പിതാവ് തൂങ്ങിമരിച്ചു. കോതമംഗലം ചേലാട് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
കണ്ണൂര്‍ സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ മനോജാണ് ഏഴാം ക്ലാസുകാരിയായ മകള്‍ അഞ്ജുവിനെ (12) കഴുത്തു ഞെരിച്ചു കൊന്നതിന് ശേഷം തൂങ്ങി മരിച്ചത്. വീടിനു സമീപത്തുള്ള ഷെഡ്ഡിലാണ് അഞ്ജുവിന്റെ മൃതദേഹം കണ്ടത്. തൊട്ടടുത്ത പറമ്പിലെ മരക്കൊമ്പില്‍ മനോജിന്റെ മൃതദേഹവും കണ്ടെത്തി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ചേലാട് വാടകയ്‌ക്കെടുത്ത വീട്ടില്‍ താമസിക്കാനെത്തിയത്. ഇതിനിടെ നാലു ദിവസം മുമ്പ് മനോജിന്റെ ഭാര്യ പിണങ്ങി അവരുടെ നെടുങ്കണ്ടത്തുള്ള വീട്ടിലേക്ക് പോയി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ചേലാട് വാടകയ്‌ക്കെടുത്ത വീട്ടില്‍ താമസിക്കാനെത്തിയത്. ഇതിനിടെ നാലു ദിവസം മുമ്പ് മനോജിന്റെ ഭാര്യ പിണങ്ങി അവരുടെ നെടുങ്കണ്ടത്തുള്ള വീട്ടിലേക്ക് പോയി.
ഭാര്യ പിണങ്ങി പോയത് മനോജിനെ ആകെ തളര്‍ത്തിയിരുന്നു. ഇതുമൂലമാകാം മനോജ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് കരുതുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹം നാട്ടുകാര്‍ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
Also Read:
കത്തിയനിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് പോലീസ്
Keywords: Father kills daughter and then himself, Wife, Kannur, Police, Probe, Daughter, Dead Body, House, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.